CinemaGeneralIndian CinemaLatest NewsMollywood

‘സിനിമയിലെ ആദ്യ ഷോട്ട് കഴിഞ്ഞപ്പോൾ ചത്തില്ലല്ലോ എന്നാണ് മനസ്സിൽ വന്ന ചിന്ത’: തല്ലുമാലയെ കുറിച്ച് അദ്രി ജോ

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തിയ തല്ലുമാല എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് അദ്രി ജോ. വികാസ് എന്ന കഥാപാത്രമായാണ് ഇൻസ്റ്റാ​ഗ്രാമിലെ വീഡിയോ കണ്ടന്റ് ക്രിയേറ്ററും ​ഗായകനുമായ അദ്രി ജോ ചിത്രത്തിൽ എത്തിയത്. മികച്ച അഭിപ്രായമാണ് പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്ന് അദ്രി ജോ ചെയ്ത കഥാപാത്രത്തിന് ലഭിച്ചത്. ഇപ്പോളിതാ, സിനിമയെ കുറിച്ച് ഒരു അഭിമുഖത്തിൽ അദ്രി ജോ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.

സിനിമയിൽ വികാസ് വരുന്ന ഓട്ടോ മറിയുന്ന സീൻ ശരിക്കും സംഭവിച്ചതാണെന്നും, ആ സീൻ തന്നെയാണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത് എന്നുമാണ് അദ്രി ജോ പറയുന്നത്. സിനിമയിൽ ആദ്യമായി ഷൂട്ട് ചെയ്ത സീൻ അതുതന്നെയായിരുന്നു എന്നും നടൻ പറഞ്ഞു.

Also Read: ഓസ്കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ചിത്രം പ്രഖ്യാപിച്ചു

അദ്രി ജോയുടെ വാക്കുകൾ:

തല്ലുമാലയിൽ വികാസത്തെ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടുള്ള ആദ്യ ഷോട്ട് കഴിഞ്ഞപ്പോൾ ചത്തില്ലല്ലോ എന്നാണ് മനസ്സിൽ വന്ന ചിന്ത. കാരണം സിനിമ കണ്ടവർക്കറിയാം ഫസ്റ്റ് ഷോട്ട് ഓട്ടോ മറിയുന്നതാണ്, ആദ്യമായി ഷൂട്ട് ചെയ്യുന്നത് അതുതന്നെയാണ്. ഓട്ടോ വന്നിട്ട് ഒരു മതിലിൽ ഇടിക്കുന്നതാണ് സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നത്. അതിനുവേണ്ടി ഒരു മതിൽ ഒക്കെ ആർട്ടുകാർ അവിടെ സെറ്റ് ചെയ്തു വച്ചിരുന്നു. പക്ഷേ ഓട്ടോ വന്നിട്ട് വലത്തോട്ട് ചെരിഞ്ഞ് മതിലിൽ ഇടിക്കേണ്ടതിന് പകരം ഇടത്തോട്ട് ചെരിഞ്ഞ് റോഡിൽ വീണു. ഞാൻ ഓട്ടോയുടെ അടിയിൽപ്പെട്ടു. കാലൊക്കെ ഭാ​ഗ്യത്തിന് രക്ഷപ്പെട്ടു. കയ്യിന്റെ ഒരു ഭാ​ഗം മൊത്തം ചതഞ്ഞു. വേദന കൊണ്ട് ഓട്ടോയിൽ ഒടിഞ്ഞ് കുത്തിക്കിടക്കുമ്പോൾ, ഫെർഫെക്ട് ഷോട്ട് എന്ന റഹ്മാനിക്കയുടെ ശബ്ദമാണ് ഞാൻ കേൾക്കുന്നത്. ആ ഷോട്ട് തന്നെയാണ് സിനിമയിലെ ഉപയോഗിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button