കൽക്കിയുടെ ചരിത്ര നോവൽ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ’ റിലീസിന് ഒരുങ്ങുകയാണ്. സെപ്റ്റംബർ 30ന് ചിത്രം തിയേറ്ററുകളിൽ എത്തും. പത്താം നൂറ്റാണ്ടിൽ ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. 500 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
ഇപ്പോളിതാ, ചിത്രത്തിനായി തന്റെ മറ്റൊരു സിനിമയിലെ രംഗങ്ങൾ പ്രചോദനം ആയിട്ടുണ്ടെന്ന് പറയുകയാണ് മണിരത്നം. 1991 ൽ പുറത്തിറങ്ങിയ ‘ദളപതി’ എന്ന രജനികാന്ത് ചിത്രത്തിലെ ഒരു രംഗം ‘പൊന്നിയിൻ സെൽവ’ന് റഫറൻസ് ആയിട്ടുണ്ടെന്നാണ് മണിരത്നം പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
‘ദളപതി’യിലെ ‘സുന്ദരി കണ്ണാൽ ഒരു സേതി’ എന്ന ഗാനത്തിൽ ശോഭന രജനികാന്തിനെ കാത്തിരിക്കുന്നത് പോലെയാണ് ‘പൊന്നിയിൻ സെൽവ’നിൽ പൂങ്കുഴലി അരുൾമൊഴി വർമന് വേണ്ടി കാത്തിരിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ പൂങ്കുഴലിയായി എത്തുന്നത്. അരുൾമൊഴി വർമനായി അഭിനയിക്കുന്നത് ജയം രവിയാണ്.
Post Your Comments