
കൽക്കിയുടെ ചരിത്ര നോവൽ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ’. പത്താം നൂറ്റാണ്ടിൽ ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. 500 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. സെപ്റ്റംബർ 30ന് ചിത്രം തിയേറ്ററുകളിൽ എത്തും.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് കേരളത്തിലെ തിയേറ്ററുകളിൽ ചിത്രം എത്തിക്കുക. സിനിമയുടെ മലയാളം പരിഭാഷയ്ക്ക് സംഭാഷണം ഒരുക്കുന്നത് ശങ്കർ രാമകൃഷ്ണൻ ആണ്. ‘പൊന്നിയൻ സെൽവൻ’ എന്ന നോവലിന്റെ മലയാള പരിഭാഷ പോലും ലഭിക്കാതിരുന്നിടത്ത് പരിഭാഷപ്പെടുത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് ശങ്കർ രാമകൃഷ്ണൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ സംസാരിക്കുന്നത്.
Also Read: ‘ഈ യുദ്ധം ടീം വിനയൻ ജയിച്ചു’: പത്തൊൻപതാം നൂറ്റാണ്ടിനെ പ്രശംസിച്ച് വി.എ. ശ്രീകുമാര്
ശങ്കർ രാമകൃഷ്ണന്റെ വാക്കുകൾ:
മദ്രാസ് ടാക്കീസ് നേരിട്ടാണ് ഈ സിനിമയുടെ മലയാളം വേർഷൻ ചെയ്യാൻ വേണ്ടി ക്ഷണിച്ചത്. മണിരത്നം സാറിന്റെ സ്വപ്ന സിനിമയായ ‘പൊന്നിയിൻ സെൽവ’ന്റെ മലയാളം സംഭാഷണം എഴുതാൻ വിളിച്ചത് ഞാൻ ഒരു ബഹുമതിയായി കാണുന്നു. കൽക്കി കൃഷ്ണമൂർത്തിയുടെ ‘പൊന്നിയിൻ സെൽവൻ’ എന്ന നോവലിന്റെ മലയാള പരിഭാഷ ലഭ്യമല്ലായിരുന്നു. ഇംഗ്ലീഷ് ട്രാൻസ്ലേഷനിൽ ഉള്ള അഞ്ച് ബുക്കുകൾ വാങ്ങി അത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയാണ് എഴുതിയത്.
Post Your Comments