BollywoodCinemaGeneralIndian CinemaLatest News

മഹേഷ് മഞ്ജരേക്കർ പിന്മാറി: വീർ സവർക്കർ സംവിധാനം ചെയ്യാൻ രൺദീപ് ഹൂ‍ഡ?

ഹിന്ദു മഹാസഭ സ്ഥാപകൻ വി ഡി സവർക്കറുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് വീർ സവർക്കർ. രൺദീപ് ഹൂ‍ഡ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം സംവിധാനം ചെയ്യാനിരുന്നത് മഹേഷ് മഞ്ജരേക്കർ ആയിരുന്നു. മഹേഷ് മഞ്ജ്‍രേക്കറും റിഷി വിർമാനിയും ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിങ്, സാം ഖാൻ എന്നിവരാണ് നിർമ്മാതാക്കൾ.

ഇപ്പോളിതാ, സിനിമയിൽ നിന്നും സംവിധായകൻ മഹേഷ് മഞ്ജരേക്കർ പിന്മാറി എന്ന വിവരമാണ് പുറത്ത് വരുന്നത്. സിനിമയിൽ നിന്നും മഞ്ജരേക്കർ പിന്മാറാനുള്ള കാരണം വ്യക്തമല്ല. അദ്ദേഹമോ ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. അതേസമയം, സംവിധായകന്റെ ഒഴിവിലേക്ക് നടൻ രൺദീപ് ഹൂഡ എത്തുമെന്നാണ് സൂചന. ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ സവർക്കറെ അവതരിപ്പിക്കുന്നത് രൺദീപ് ആണ്. ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ അടുത്തയാഴ്ച മഹാരാഷ്ട്രയിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

Also Read: ‘ഈ യുദ്ധം ടീം വിനയൻ ജയിച്ചു’: പത്തൊൻപതാം നൂറ്റാണ്ടിനെ പ്രശംസിച്ച് വി.എ. ശ്രീകുമാര്‍

സവർക്കറിനെ അവതരിപ്പിക്കാൻ നടൻ രൺദീപ് ഹൂഡ നടത്തിയ മേക്ക്ഓവർ വലിയ വാർത്തയായിരുന്നു. 18 കിലോ ഭാരമാണ് നടൻ കഥാപാത്രത്തിനായി കുറച്ചത്. ‘നമുക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിൽ പങ്ക് വഹിച്ച നിരവധി നായകന്മാരുണ്ട്. അതിൽ പലർക്കും ലഭിക്കേണ്ട പ്രാധാന്യം ലഭിച്ചില്ല. ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു മഹാനാണ് സവർക്കർ. അത്തരം വീരപുരുഷന്മാരുടെ കഥകൾ പറയേണ്ടത് പ്രധാനമാണ്’, എന്നായിരുന്നു സിനിമയെക്കുറിച്ച് നടൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button