വേറിട്ട അഭിനയത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് നസ്ലിന് കെ ഗഫൂർ. കഴിഞ്ഞ ദിവസം നസ്ലിൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച ഒരു വീഡിയോ എറെ ചർച്ചയായിരുന്നു. തന്റെ പേരിൽ ആരോ ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയെന്നും, ആ അക്കൗണ്ടിൽ നിന്ന് പ്രധാനമന്ത്രിക്കെതിരെ കമന്റ് ഇട്ടു എന്നുമാണ് നസ്ലിന് പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കൊച്ചി സൈബർ സെല്ലിൽ പരാതി നൽകിയതായും നടൻ പറഞ്ഞിരുന്നു.
Also Read: ഭാര്യയുടെ വിയോഗത്തിന് ശേഷം മകനെ വളര്‍ത്തുന്നതില്‍ ഞാൻ ഒരുപാട് കഷ്ടപ്പെട്ടു: രാഹുല്‍ ദേവ്
ഇപ്പോളിതാ, അന്വേഷണത്തിൽ നിർണ്ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചെന്ന വിവരമാണ് പുറത്ത് വരുന്നത്. നസ്ലിന് ഗഫൂറിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടായിരിക്കുന്നത് യുഎഇയില്‍ നിന്നാണെന്നാണ് വിവരം. ഈ അക്കൗണ്ട് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫെയ്സ്ബുക്കിന് പോലീസ് കത്തു നല്‍കിയിട്ടുണ്ട്.
ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായി കമന്റിട്ടുവെന്ന് ആരോപിച്ച് നടനെതിരെ സൈബര്‍ ആക്രമണം ശക്തമായിരുന്നു. ഇതേ തുടർന്നാണ് സംഭവത്തിന്റെ സത്യാവസ്ഥ പറഞ്ഞ് നസ്ലിൻ തന്നെ രംഗത്തെത്തിത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഫേസ്ബുക്കില്‍ തനിക്ക് പ്രൊഫൈല്‍ ഇല്ലന്നും ഒരു പേജ് മാത്രമാണുള്ളതെന്നും, സുഹൃത്തുക്കള്‍ വഴിയാണ് തനിക്കെതിരെ സോഷ്യൽ മീഡിയയിൽ അങ്ങനെയൊരു പ്രചാരണം നടക്കുന്നുണ്ടെന്ന് അറിഞ്ഞതെന്നുമായിരുന്നു നടൻ വീഡിയോയിൽ പറഞ്ഞത്.
Post Your Comments