മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് സിബി മലയിൽ. നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്ത കൊത്ത് എന്ന ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇപ്പോളിതാ, സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. മമ്മൂട്ടിയെ നായകനാക്കി പുതിയ സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് അദ്ദേഹം പറയുന്നത്. ആ ചിത്രത്തിലെ കഥാപാത്രം മമ്മൂട്ടിയുടെ കരിയറിലെ മികച്ച വേഷമാക്കി ചെയ്യണമെന്നാണ് തന്റെ ആഗ്രഹം എന്നും സിബി മലയിൽ പറഞ്ഞു.
സിബി മലയിലിന്റെ വാക്കുകൾ:
മമ്മൂട്ടിയുടെ സിനിമയെ കുറിച്ച് ഒരു ബേസിക്ക് ചിന്ത മാത്രമേ വന്നിട്ടുള്ളു. അത് ഒരു ഭ്രൂണാവസ്ഥയിലുള്ള ചിന്ത മാത്രമേ ആയിട്ടുള്ളു. ഒരു കഥാപാത്രത്തെ കിട്ടിയിട്ടുണ്ട്. അത് മമ്മൂട്ടിയുടെ കരിയറിലെ മികച്ച വേഷമാക്കി ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. മമ്മൂട്ടിയുടെ അടുത്തേയ്ക്ക് ഞാൻ എത്തിയിട്ടില്ല. കാരണം മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിനെ തേടി വരുന്ന കഥാപാത്രങ്ങളൊക്കെ വളരെ വ്യത്യസ്തമായി ചെയ്യാൻ ആഗ്രഹിക്കുന്നവയാണ്.
അടുത്തകാലത്ത് അദ്ദേഹം പറയുകയുണ്ടായി ഞാൻ എന്നെ തന്നെ തേച്ചുമിനുക്കി കൊണ്ടിരിക്കുകാണ് എന്ന്. മമ്മൂട്ടി തേച്ചുമിനുക്കേണ്ട ആളല്ല, തേച്ചുമിനുങ്ങി നല്ലതുപോലെ തിളങ്ങി നിൽക്കുന്ന, 40 വർഷക്കാലം കൊണ്ട് സ്വയം നവീകരിച്ച് തിളങ്ങി നിൽക്കുന്ന ഒരാളാണ്. ഇനിയും കൂടുതൽ തിളക്കം വേണം എന്ന് പറയുന്ന നടൻ അദ്ദേഹത്തിന്റെയുള്ളിൽ ശൈശവാവസ്ഥയിൽ ഉണ്ട് എന്നാണ് നമുക്ക് ബോധ്യപ്പെടുന്നത്.
Post Your Comments