CinemaGeneralIndian CinemaLatest NewsMollywood

‘ഒത്തിരി പേർക്ക് നിങ്ങൾ പ്രചോദനമാണ്, അതിന് നന്ദി’: മഞ്ജു വാര്യർക്ക് കുട്ടി ആരാധികയുടെ കത്ത്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. നിരവധി ഹിറ്റ് ചിത്രങ്ങളാണ് മഞ്ജു മലയാളത്തിന് സമ്മാനിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോളും ഇരുകൈകളും നീട്ടിയാണ് മലയാളികൾ പ്രിയപ്പെട്ട നടിയെ സ്വീകരിച്ചത്. ഇപ്പോളിതാ, മഞ്ജുവിന് ഒരു കുട്ടി ആരാധിക അയച്ച കത്താണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള അനുഭവം പങ്കുവച്ച് കുട്ടി ആരാധിക ദേവൂട്ടിയാണ് മഞ്ജുവിന് കത്ത് അയച്ചിരിക്കുന്നത്. മഞ്ജു തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ ഈ കത്ത് പുറത്ത് വിട്ടത്.

തന്റെ ജീവിതത്തെ സ്വാധീനിച്ച ഒരു വ്യക്തിയാണ് മഞ്ജു എന്നും, പതിനേഴ് വർഷങ്ങൾക്ക് ശേഷം തന്റെ അമ്മ നൃത്തം ചെയ്തതിന് കാരണം മഞ്ജു ആണെന്നും അതിന് താൻ നന്ദി പറയുകയാണെന്നും ദേവൂട്ടി പറയുന്നു. ‘ചില സ്‌നേഹ പ്രകടനങ്ങൾക്ക് എത്ര വില കൊടുത്താലും മതിയാകില്ല’ എന്ന ക്യാപ്ഷനോടെയാണ് മഞ്ജു ഈ കത്തിന്റെ ചിത്രം പങ്കുവച്ചത്.

Also Read: മോഹൻലാലിന്റെ ‘മോൺസ്റ്റർ’ വരുന്നു: റിലീസ് തിയതി പുറത്ത്

‘ഡിയർ മഞ്ജു ആന്റി, ഞാൻ നിങ്ങളുടെ ഒരുപാട് സിനിമകളൊന്നും കണ്ടിട്ടില്ല. പക്ഷെ അമ്മയും അച്ഛനും പറഞ്ഞ് എനിക്കു നിങ്ങളെ അറിയാം. നിങ്ങളുടെ ‘സുജാത’ എന്ന സിനിമ മാത്രമേ എനിക്ക് ഓർമ്മയുള്ളൂ. നിങ്ങൾ ഒരുപാട് പേർക്ക് പ്രചോദനമാണെന്ന് എനിക്കറിയാം. എന്റെ അമ്മ 17 വർഷങ്ങൾക്കു ശേഷം നൃത്തം ചെയ്തതിനു കാരണമായത് നിങ്ങളാണ്. അതിന് ഞാൻ ഒത്തിരി നന്ദി പറയുകയാണ്. ഇന്ന് നിരവധി ആന്റിമാരുടെ ഒളിഞ്ഞു കിടന്ന കഴിവുകൾ വെളിച്ചത്ത് വന്നതിന് കാരണം നിങ്ങളാണ്. ഒത്തിരി സ്‌നേഹം. ഇങ്ങനെ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നത് തുടർന്ന് കൊണ്ടേയിരിക്കൂ’, എന്നാണ് കത്തിലെ വരികൾ.

 

shortlink

Related Articles

Post Your Comments


Back to top button