
നടന് ശ്രീനിവാസന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിനെതിരെ വിമർശനവുമായി നടനും നിര്‍മ്മാതാവുമായ തമ്പി ആന്റണി. ശ്രീനിവാസന് രോഗാവസ്ഥയില്‍ നിന്ന് പരിപൂര്‍ണമായി സുഖം പ്രാപിക്കുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ ഫോട്ടോയെടുത്തു ഇങ്ങനെ പ്രദര്‍ശിപ്പിക്കരുതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
‘ഇപ്പോള്‍ പ്രശസ്ത നടന് ശ്രീനിവാസന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലിട്ട് ആഘോഷിക്കുന്നവര്‍ ആരാണെങ്കിലും ആര്‍ക്കുവേണ്ടിയാണന്ന് മനസിലാകുന്നില്ല. സ്വയം പ്രശസ്തിക്കുവേണ്ടിയാണെങ്കില് പോലും അത് അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്ല്യമായേ എനിക്ക് കാണാന്‍ സാധിക്കുകയുള്ളു’.
Read Also:- സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം കൊലപാതകം: ഫൈസല്‍ ഖാന്
‘രോഗാവസ്ഥയില്‍ നിന്ന് പരിപൂര്‍ണമായി സുഖം പ്രാപിക്കുന്നതിനു മുമ്പുള്ള ഈ അവസ്ഥയില്‍, സിനിമാക്കാരുള്‍പ്പെടെ ആരും അദ്ദേഹത്തിന്റെ കൂടെനിന്ന് ഫോട്ടോയെടുത്ത് പ്രദര്‍ശിപ്പിക്കരുതേ എന്നൊരപേക്ഷയുണ്ട്. ഇതൊക്കെ കണ്ടിട്ടും ആരും പ്രതികരിക്കുന്നില്ല എന്നത് അത്ഭുതകരമാണ്’ തമ്പി ആന്റണി കുറിച്ചു.
Post Your Comments