ആകാശവാണി ആർട്ടിസ്റ്റും സീരിയൽ നടിയുമായ ഭരതന്നൂർ ശാന്തയ്ക്ക് തെരുവ് നായയുടെ കടിയേറ്റു. തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്നതിനിടെയാണ് നായ ശാന്തയെ ആക്രമിച്ചത്. വലതു കൈപ്പത്തിക്കും വിരലുകൾക്കും സാരമായി പരുക്കേറ്റതിനെ തുടർന്ന് നടിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.
തെരുവിലലയുന്ന നായകൾക്ക് ശാന്ത വീട്ടിൽ ഭക്ഷണം പാകം ചെയ്ത് ജങ്ഷനിൽ കൊണ്ടുവന്ന് കൊടുക്കാറുണ്ട്. ഭരതന്നൂർ മാർക്കറ്റും ജങ്ഷനും കേന്ദ്രീകരിച്ച് ചുറ്റിത്തിരിയുന്ന 50 ലധികം തെരുവ് നായ്ക്കൾക്കായി 5 വർഷമായി ശാന്ത ഭക്ഷണം നൽകാറുണ്ട്. ഇത്തരത്തിൽ ഭക്ഷണം നൽകുന്നതിനിടെയാണ് കടിയേറ്റത്. കടിച്ചത് പേപ്പട്ടിയാണെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു.
Also Read: പോപ്പ് താരം ജസ്റ്റിന് ബീബര്‍ ഇന്ത്യയിലേക്കില്ല, ടിക്കറ്റ് പണം തിരികെ നല്‍കും
അതേസമയം, സംസ്ഥാനത്ത് തെരുവ് നായ ആക്രമണം കൂടി വരികയാണ്. തെരുവ് നായ നിയന്ത്രണത്തിന് തീവ്രയജ്ഞപരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് 684 ഹോട്ട്സ്പോട്ടുകളാണ് കണ്ടെത്തിയത്.
Post Your Comments