സിജു വിൽസണെ കേന്ദ്ര കഥാപാത്രമാക്കി വിനയൻ ഒരുക്കിയ പത്തൊമ്പതാം നൂറ്റാണ്ട് വിജയകരമായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് സിനിമ നിർമ്മിച്ചത്.
ഇപ്പോളിതാ, സിനിമയെ പ്രശംസിച്ച് നടൻ ഗിന്നസ് പക്രു രംഗത്തെത്തിയിരിക്കുകയാണ്. സിജു വിൽസണിലൂടെ മലയാളത്തിന് മറ്റൊരു മാസ് നായകനെ കൂടി ലഭിച്ചെന്നാണ് പക്രു പറയുന്നത്. അത്ഭുതദ്വീപിൽ തന്നെ ഗജേന്ദ്രനാക്കിയ വിനയന്റെ മാജിക്ക് ഇവിടെയും കാണാമെന്നും നടൻ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഗിന്നസ് പക്രുവിന്റെ പ്രതികരണം.
ഗിന്നസ് പക്രുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
പത്തൊമ്പതാം നൂറ്റാണ്ട് കണ്ടു……
ഒറ്റ വാക്കിൽ അതിഗംഭീരം.! മാറിടത്തിനും മീശയ്ക്കും വരെ “കരം” കൊടുക്കേണ്ടി വന്ന ജനതയുടെ ദുരവസ്ഥ കണ്ട് കണ്ണു നിറഞ്ഞ കാണികൾ “കര”ഘോഷത്തോടെ സംവിധായകൻ്റെ ടൈറ്റിൽ കണ്ടുതിയറ്റർ വിടുന്ന കാഴ്ച്ച. മലയാളത്തിന് ഒരു മാസ് നായകൻ കൂടി സിജു വിൽസൺ. എല്ലാ നടീനടന്മാരും അവരവരുടെ വേഷങ്ങൾ ഗംഭീരമാക്കി….നിർമ്മാതാവും, നടനുമായ ഗോകുലം ഗോപാലൻ സർനും മറ്റു സാങ്കേതിക പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
എടുത്ത് പറയേണ്ടത് ക്യാമറയാണ്… അത്ഭുത ദ്വീപിന് ശേഷം ഷാജിയേട്ടൻ വിനയൻസർ കൂട്ടുകെട്ട് ഓരോ ഫ്രയിമിലും കാണാം…”പരിമിതികൾ ഏറെയുള്ള എന്നെ പോലും ഗജരാജ കില്ലാടി ഗജേന്ദ്രനാക്കിയ വിനയൻ സർൻ്റെ മാജിക്ക്, വേലായുധ പണിക്കരിലും, നങ്ങേലിയിലും മാത്രമല്ല ,എല്ലാ കഥാപാത്രങ്ങളിലും കാണാം”
എന്നും വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന വിനയൻ സാറിൻ്റെ കിരീടത്തിൽ ഒരു പൊൻ തൂവൽ കൂടി.. മലയാളത്തിലെ മികച്ച ക്ലാസിക്ക് സിനിമകളിലേയ്ക്ക് ഒന്നുകൂടി…… പത്തൊമ്പതാം നൂറ്റാണ്ട്.
Post Your Comments