CinemaGeneralIndian CinemaLatest NewsMollywood

‘വേവാത്ത ഭക്ഷണം ആർക്കും ഇഷ്ടമല്ല, നല്ലോണം വെന്തിട്ട് തരാമെന്ന് കുക്കിന് തോന്നി’: അൽഫോൻസ് പുത്രന്റെ കമന്റ്

സിനിമ പ്രേമികൾ എറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അൽഫോൻസ് പുത്രൻ ചിത്രമാണ് ‘ഗോൾഡ്‌’. പൃഥ്വിരാജും നയൻതാരയുമാണ് കേന്ദ്ര കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നത്. നിവിൻ പോളിയെ നായകനാക്കി 2015ൽ പുറത്തിറങ്ങിയ പ്രേമത്തിന് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമ ഓണത്തിന് തിയേറ്ററിൽ എത്തുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന വിവരം. എന്നാൽ, ചിത്രത്തിന്റെ റിലീസ് നീട്ടിയെന്ന വിവരം അൽഫോൻസ് പുത്രൻ തന്നെയാണ് ആരാധകരെ അറിയിച്ചത്.

Also Read: ‘അഭിമുഖങ്ങളിൽ ഏറ്റവും വെറുപ്പ് തോന്നുന്നത് ഇത്തരം ചോദ്യങ്ങളാണ്’: നിഖില വിമൽ പറയുന്നു

ഇപ്പോളിതാ, സിനിമയുടെ റിലീസ് വൈകുന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് സംവിധായകൻ. ഫേസ്ബുക്ക് പോസ്റ്റിൽ ആരാധകൻ റിലീസ് എപ്പോളാണെന്ന് ചോദിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത കമന്റിന് മറുപടി നൽകുകയായിരുന്നു അൽഫോൻസ്. സിനിമയുടെ സിജി, മ്യൂസിക്, കളറിംഗ് എന്നിങ്ങനെ കുറച്ച് വർക്കുകൾ തീരാനുള്ളതാണ് ഓണം റിലീസ് ആയി ചിത്രം എത്തിക്കാനാകാത്തതിന് കാരണം എന്നാണ് അൽഫോൻസ് പുത്രൻ പറയുന്നത്.

അൽഫോൻസ് പുത്രന്റെ വാക്കുകൾ:

കുറച്ച് കുടി വർക്ക് തീരാനുണ്ട് ബ്രോ. കുറച്ച് സിജി, കുറച്ച് മ്യൂസിക്, കുറച്ച് കളറിംഗ്… കുറച്ച് അറ്റകുറ്റപ്പണികൾ ബാക്കിയുണ്ട്. അത് തീരുമ്പോൾ തന്നെ ഞാൻ ഡേറ്റ് പറയാം. അതുവരെ എന്നോട് ക്ഷമിക്കണം ബ്രോ. ഓണം ആയിരുന്നു തിയേറ്ററിൽ നിന്ന് നിർദ്ദേശിച്ച തിയതി. പക്ഷെ, അന്നു വർക്ക് തീർന്നില്ല. വേവാത്ത ഭക്ഷണം ആർക്കും ഇഷ്ടമാകില്ല. അതുകൊണ്ട്, നല്ലോണം വെന്തിട്ട് തരാം എന്ന് കുക്ക് ആയ ഞാൻ തീരുമാനിച്ചു. ഡേറ്റ് അറിയിച്ച ശേഷം റിലീസ് മാറ്റിയതിൽ ക്ഷമ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button