മിമിക്രി താരമായി ടെലിവിഷൻ സ്ക്രീനുകളിലെത്തിയ താരമാണ് ടിനി ടോം. പിന്നീട്, ബിഗ് സ്ക്രീനിലും തന്റേതായ ഇടം കണ്ടെത്താൻ ടിനി ടോമിന് കഴിഞ്ഞു. വിനയന്റെ സംവിധാനത്തിൽ ഒരുങ്ങിയ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രമാണ് താരത്തിന്റേതായി അവസാനം തിയേറ്ററിൽ എത്തിയത്.
ഇപ്പോളിതാ, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ടിനി പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. തുല്യവേതനവുമായി ബന്ധപ്പെട്ട വിഷയത്തിൽ തന്റെ അഭിപ്രായം പറയുകയാണ് താരം. കഷ്ടപ്പെടുന്നുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും ബുദ്ധി കൊണ്ടാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും ഇളയരാജക്ക് കിട്ടുന്ന വേതനം ഇവിടെ ഗാനമേളക്ക് പാടുന്നവന് വേണമെന്ന് പറഞ്ഞാല്‍ നടക്കില്ലെന്നുമാണ് ടിനി പറയുന്നത്.
Also Read: ‘അജയന്റെ രണ്ടാം മോഷണം’ പുരോഗമിക്കുന്നു: കളരിപ്പയറ്റ് പഠിക്കാനൊരുങ്ങി ടൊവിനോ
ടിനി ടോമിന്റെ വാക്കുകൾ:
പാടത്ത് പണിയെടുക്കുന്നവനാണ് ഏറ്റവും കഷ്ടപ്പെടുന്നത് എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ. ബുദ്ധി നമുക്ക് കാശ് കൊടുത്താല്‍ കിട്ടില്ല. ഇളയരാജ സാര്‍ ചെയ്യുന്ന പാട്ട് അദ്ദേഹത്തിന്റെ ബുദ്ധി കൊണ്ട് ഉണ്ടാക്കുന്നതാണ്. ആ വേതനം ഇവിടെ ഗാനമേളക്ക് പാടുന്നവന് വേണമെന്ന് പറഞ്ഞാല്‍ നടക്കില്ല.
ഞാനിപ്പോൾ അങ്ങനെയുള്ള തര്‍ക്കങ്ങള്‍ക്ക് നില്‍ക്കാറില്ല. എനിക്കെന്താണോ അവകാശപ്പെട്ടത്, അത് എന്ത് കിട്ടിയാലും എന്റെ ഭാഗ്യമായാണ് ഞാന്‍ കണക്കാക്കുന്നത്. നഷ്ടമായി പോയി എന്ന് ഞാന്‍ പറയാറില്ല. എസ്.എന്‍.ഡി.പി സ്കൂളില്‍ ഉദ്ഘാടനത്തിന് ചെന്നിട്ട് 50,000 രൂപ വേണമെന്ന് പറഞ്ഞാല്‍ കിട്ടില്ല. പക്ഷെ മാനേജ്മെന്റ് സ്ഥലത്ത് ചെന്നാല്‍ കൂടുതല്‍ ചോദിക്കുകയും ചെയ്യും. വെള്ളം പോലെയാണ് ഞാന്‍, എങ്ങനെ വേണമെങ്കിലും രൂപം മാറാൻ റെഡിയാണ്.
Post Your Comments