
പ്രണവ് മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി അഞ്ജലി എസ് നായർ വിവാഹിതയാകുന്നു. ആദിത്യൻ ചന്ദ്രശേഖരാണ് വരൻ. ഹൃദയത്തിലൂടെ തന്നെ ശ്രദ്ധേയനായ നടനാണ് ആദിത്യൻ. സെൽവി എന്ന കഥാപാത്രമായാണ് അഞ്ജലി സിനിമയിൽ അഭിനയിച്ചത്. ജോ എന്നായിരുന്നു ആദിത്യൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്.
ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. അഞ്ജലി തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ആദിത്യനുമൊപ്പമുള്ള ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്. ‘ഞങ്ങൾ പ്രണയത്തിലായതാണോ, അല്ലെങ്കിൽ പ്രണയം ഞങ്ങളെ തെരഞ്ഞെടുത്തതോ’ എന്ന് കുറിച്ചുകൊണ്ടാണ് അഞ്ജലി ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്.
Also Read: ‘ഇത്തരത്തിലുള്ള സിനിമകൾ എങ്ങനെ നിർമ്മിക്കാമെന്ന് ഇപ്പോൾ ഞങ്ങൾ പഠിച്ചു കഴിഞ്ഞു’: അയാൻ മുഖർജി പറയുന്നു
അഭിനയത്തിന് പുറമെ തിരക്കഥാകൃത്തും സംവിധായകനും കൂടിയാണ് ആദിത്യൻ. ആവറേജ് അമ്പിളി എന്ന വെബ് സീരിസ് ആദിത്യൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്തിട്ടുണ്ട്. അനു കെ അനിയൻ നായകനായ സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച എന്ന വെബ് സീരീസിന്റെ കഥയും തിരക്കഥയും ആദിത്യനായിരുന്നു. ആദിത്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ അണിയറയിൽ പുരോഗമിക്കുകയാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന സിനിമയിൽ ബേസിൽ ജോസഫാണ് നായകൻ.
Post Your Comments