
ഗൗതം മേനോന്റെ സംവിധാനത്തിൽ ചിമ്പു നായകനാകുന്ന വെന്ത് തനിന്തത് കാട് എന്ന ചിത്രത്തിലെ ‘ഉന്നെ നെനച്ചതും മനസ്സ് മയങ്ങുതേ’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസായി. എ ആർ റഹ്മാന്റെ സംഗീത സംവിധാനത്തിൽ ശ്രേയ ഘോഷാൽ, സർതാക് കല്യാണി എന്നിവരാണ് ആലാപനം. താമരയാണ് ഗാനരചന നിർവ്വഹിച്ചിരിക്കുന്നത്. വിവിധ ഗെറ്റപ്പുകളിൽ ചിമ്പു പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് വെന്ത് തണിന്തത് കാട്. വിണ്ണൈ താണ്ടി വരുവായാ, അച്ചം യെൺപത് മടമൈയെടാ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗൗതം മേനോനും ചിമ്പുവും ഒന്നിക്കുന്ന ചിത്രമാണിത്.
രണ്ടു ഭാഗങ്ങളിലായിറങ്ങുന്ന സിനിമയുടെ ആദ്യ പാർട്ടിന്റെ ട്രെയിലറിന് ഗംഭീര സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിച്ചത്. ട്രെൻഡിങ്ങിൽ മുന്നിലുള്ള ചിത്രത്തിന്റെ ട്രെയിലർ 18 ലക്ഷം പേരാണ് ഇതുവരെ കണ്ടത്. രണ്ടാം ഭാഗം വരുന്നുണ്ട് എന്ന സൂചനയും ട്രെയിലറിലുണ്ട്. മലയാളി താരങ്ങളായ നീരജ് മാധവ്, സിദ്ദിഖ് എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. രാധിക ശരത്കുമാറും താരനിരയിലുണ്ട്.
Also Read: ‘പലരും ഞെട്ടി പിന്മാറി, അങ്ങനെ അവസാനം കയാദു നങ്ങേലിയായി’: വിനയൻ പറയുന്നു
ജയമോഹന്റേതാണ് തിരക്കഥ. സിദ്ധാർത്ഥ നൂനിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. വേൽസ് ഫിലിംസ് ഇന്റർനാഷണൽ ലിമിറ്റഡിന്റെ ബാനറിൽ ഡോ. ഇഷാരി കെ ഗണേഷാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഉദയ നിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് ചിത്രത്തിന്റെ വിതരണത്തിൽ പങ്കാളികളാണ്. ഷിബു തമീൻസിന്റെ നേതൃത്വത്തിലുള്ള റിയാ ഷിബുവിന്റെ എച്ച്ആർ പിക്ചേഴ്സ് കേരളത്തിൽ സിനിമ വിതരണത്തിനെത്തിക്കുന്നു. ഈ മാസം 15ന് ചിത്രം തിയേറ്ററുകളിലെത്തും. പിആർഒ – പ്രതീഷ് ശേഖർ.
Post Your Comments