CinemaGeneralIndian CinemaKollywoodLatest News

‘ വേട്ടയാട് വിളയാട്’ രണ്ടാം ഭാഗം ഒരുങ്ങുന്നു: റിട്ടേർഡ് പൊലീസ് ഉദ്യോഗസ്ഥനായി കമൽ എത്തും

കമൽഹാസന്റെ ‘വേട്ടയാട് വിളയാട്’ എന്ന ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് സ്ഥിരീകരിച്ച് സംവിധായകൻ ഗൗതം മേനോൻ നേരത്തെ രം​ഗത്തെത്തിയിരുന്നു. വളരെ ആവേശത്തോടെയാണ് കമൽ ആരാധകർ ഈ വാർത്ത ഏറ്റെടുത്തത്. രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലാണെന്നും തിരക്കഥ പുരോഗമിക്കുകയാണെന്നും ​ഗൗതം മോനോൻ വ്യക്തമാക്കിയിരുന്നു.

ഇപ്പോളിതാ, സിനിമയെ കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്ത് ജയമോഹൻ. വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ കമൽ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായാവും എത്തുക എന്നാണ് അ​ദ്ദേഹം പറയുന്നത്. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജയമോഹൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

‘സിനിമയുടെ വൺലൈൻ സംവിധായകനുമായി സംസാരിച്ചു. ഇപ്പോൾ തിരക്കഥയുടെ പണിപ്പുരയിലാണ്. കമൽഹാസൻ അവതരിപ്പിച്ച ഡിസിപി രാഘവൻ എന്ന കഥാപാത്രം വിരമിച്ചു കഴിഞ്ഞു. എന്നാൽ, അയാളെ വീണ്ടും ഒരു കേസിന്റെ ഭാഗമായി തിരിച്ചു വിളിക്കുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്’, ജയമോഹൻ പറഞ്ഞു.

Also Read: കളിയൂഞ്ഞാലിൻ്റെ ഇരുപത്തഞ്ച് വർഷങ്ങൾ

2006ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ജ്യോതികയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രകാശ് രാജ്, ഡാനിയൽ ബാലാജി, കാമിലിനി മുഖർജി തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തി.

 

shortlink

Related Articles

Post Your Comments


Back to top button