സിനിമ ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് നടൻ സുശാന്ത് സിങ് വിടപറഞ്ഞത്. 2020ലായിരുന്നു സുശാന്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഉയർന്നു വന്ന പല ചർച്ചകളും സുശാന്തിന് ബോളിവുഡിൽ നിന്ന് ലഭിച്ച അനുഭവങ്ങൾ തന്നെയായിരുന്നു. ഒട്ടുമിക്ക ബോയ്കോട്ട് – ഹാഷ് ടാഗ് ക്യാംപെയിനുകളുടെയും തുടക്കം സുശാന്തിന്റെ മരണത്തിനു പിന്നാലെയായിരുന്നു.
നിരവധി ചിത്രങ്ങൾക്കെതിരെയാണ് ബോയ്കോട്ട് ക്യാംപെയിനുകൾ നടന്നത്. പിന്നീട് കൊവിഡ് പ്രതിസന്ധി കൂടി വന്നതോടെ ബോളിവുഡ് സിനിമ വ്യവസായം കൂപ്പുകുത്തുന്ന കാഴ്ചയായിരുന്നു ഉണ്ടായത്. തുടർ പരാജയങ്ങൾക്ക് ശേഷം ബോളിവുഡിന് നേരിയ ആശ്വാസം നൽകുകയാണ് അയാൻ മുഖർജിയുടെ ബ്രഹ്മാസ്ത്ര എന്ന ചിത്രം. രണ്ട് ദിനങ്ങൾ കൊണ്ട് ആഗോള തലത്തിൽ 160 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. എന്നാലിപ്പോൾ ചിത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് സുശാന്തിന്റെ സഹോദരി മീതു സിങ്. സുശാന്തിന്റെ ബ്രഹ്മാസ്ത്രം മാത്രം മതി ബോളിവുഡിനെ തകർക്കാൻ എന്നും വിനയമോ പരസ്പര ബഹുമാനമോ കണിക്കാത്ത ബോളിവുഡിന് എപ്പോഴും താല്പര്യം പൊതുജനങ്ങളെ ആജ്ഞാപിക്കാനാണ് എന്നും മീതു സോഷ്യൽ മീഡിയയിൽ കുറിച്ചു.
Also Read: ഉണ്ണി മുകുന്ദന്റെ ‘മാളികപ്പുറം’ ആരംഭിച്ചു
‘സുശാന്തിന്റെ ബ്രഹ്മാസ്ത്രം മാത്രം മതി ബോളിവുഡിനെ തകർക്കാൻ. ബോളിവുഡ് എല്ലായ്‌പ്പോഴും പൊതുജനങ്ങളെ ആജ്ഞാപിക്കാനാണ് താല്പര്യപ്പെടുന്നത്. അതല്ലാതെ പരസ്പര ബഹുമാനവും വിനയവും കാണിക്കാൻ ഒരിക്കലും ശ്രമിക്കുന്നില്ല. ധാർമ്മിക മൂല്യങ്ങൾ കൊണ്ട് സമ്പന്നമായ നമ്മുടെ രാജ്യത്തിന്റെ മുഖമാകാൻ ഇത്തരക്കാരെ എങ്ങനെയാണ് അനുവദിക്കുക? ക്ഷമാപണം നടത്തിക്കൊണ്ട് പൊതുജനങ്ങളുടെ സ്നേഹം നേടിയെടുക്കാനുള്ള അവരുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഗുണനിലവാരവും ധാർമ്മിക മൂല്യങ്ങളും ഉണ്ടെങ്കിൽ മാത്രമേ മതിപ്പും ആദരവും നേടുയെടുക്കാൻ സാധിക്കൂ’, മീതു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Post Your Comments