രൺബീർ കപൂറിനെ നായകനാക്കി അയാൻ മുഖർജി ഒരുക്കിയ ചിത്രമാണ് ‘ബ്രഹ്മാസ്ത്ര’. സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററിൽ എത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളി തന്നെ സിനിമ നൂറ് കോട് ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു.
ഇപ്പോളിതാ, രണ്ട് ദിനങ്ങൾ കൊണ്ട് ആഗോള തലത്തിൽ സിനിമ 160 കോടി നേടി എന്ന വാർത്തയാണ് വരുന്നത്. സംവിധായകൻ അയാൻ മുഖർജി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. രണ്ടാം ദിനമായ ഇന്നലെ ‘ബ്രഹ്മാസ്ത്ര’യുടെ ഹിന്ദി പതിപ്പ് മാത്രം ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 35.50 കോടിയാണ് നേടിയത്. മറ്റ് പ്രാദേശിക ഭാഷകളില്‍ നിന്നുമായി അഞ്ച് കോടിയും നേടിയെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ദിവസത്തില്‍ തന്നെ 75 കോടി ‘ബ്രഹ്മാസ്ത്ര’ കളക്ട് ചെയ്തുവെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നത്.
ആലിയ ഭട്ടും രൺബീർ കപൂറും നായിക നായകന്മാരാകുന്ന സിനിമ കൂടിയാണ് ‘ബ്രഹ്മാസ്ത്ര’. രൺബീർ ശിവ എന്ന കഥാപാത്രത്തെയും ആലിയ ഇഷ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിച്ചിരിക്കുന്നത്. അമിതാഭ് ബച്ചൻ, നാഗാർജുന അക്കിനേനി, മൗനി റോയി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
Post Your Comments