GeneralLatest NewsMollywoodNEWS

ആ സിനിമ കണ്ടൊന്നും ചെറുപ്പക്കാർ എന്റെ സിനിമകളെ വിലയിരുത്തരുത്: വിനയൻ

യക്ഷി പോയിട്ട് ഒരു ഈനാംപേച്ചിയെ പോലും ഇന്നുള്ളവർക്ക് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല.

പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ സംവിധായകൻ വിനയൻ ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. ആറാട്ടുപുഴ വേലായുധ പണിക്കരായെത്തിയ നടൻ സിജു വിത്സനു പ്രേക്ഷക പ്രശംസ ലഭിക്കുകയാണ്. ഈ അവസരത്തിൽ മലയാള സിനിമയിൽ നിന്നും നേരിട്ട വിലക്കുകളെക്കുറിച്ചും അതിനെ താൻ നേരിട്ടതിനെക്കുറിച്ചും തുറന്നു പറയുകയാണ് വിനയൻ.

read also: ‘ആ സിനിമ വേണ്ടെന്ന് വയ്ക്കേണ്ടി വന്നു, അതിൽ ഖേദമില്ല’: അമല പോൾ പറയുന്നു

സംവിധായകന്റെ വാക്കുകൾ ഇങ്ങനെ,

‘കുറച്ചുനാൾ സിനിമകളൊന്നും ചെയ്യാൻ സാധിച്ചില്ല. കാര്യങ്ങളൊക്കെ അറിയാമല്ലോ. എന്റെ നിലപാടുകളിൽ ശക്തമായി ഉറച്ചു നിന്നു. അതുകൊണ്ട് ചില വിലക്കുകളൊക്കെ വന്നു. ആ സമയത്ത് ഞാൻ ഇട്ടിട്ട് പോയില്ല. സിനിമ ചെയ്തു. ടെക്നീഷ്യന്മാരൊന്നും ഇല്ലാതെയാണ് യക്ഷിയും ഞാനും എന്ന സിനിമയൊക്കെ ചെയ്തത്. ഈ സിനിമ പക്ഷേ അത്ര വലിയ സംഭവമൊന്നും ആയില്ല. വിനയന് കുറച്ചെങ്കിലും ഫയർ മനസ്സിൽ ഉണ്ടെന്ന് കാണിക്കാൻ വേണ്ടി തന്നെയാണ് ആ സിനിമ ചെയ്തത്. ആ സിനിമ കണ്ടൊന്നും ചെറുപ്പക്കാർ എന്റെ സിനിമകളെ വിലയിരുത്തരുത്. യക്ഷി പോയിട്ട് ഒരു ഈനാംപേച്ചിയെ പോലും ഇന്നുള്ളവർക്ക് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല. കാരണം അതെന്റെ മനസ്സിലെ ഫയർ ആയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ട് പോലുള്ള സിനിമകൾ ചെയ്യാനുള്ള അവസരം നമുക്ക് ഇപ്പോഴാണ് ലഭിച്ചത്. ഇനിയും ഇത്തരം വലിയ പടങ്ങൾ മനസ്സിലുണ്ട്. അതൊക്കെ ചെയ്യണമെന്നാണ് ആ​ഗ്രഹം’- – എന്നാണ് വിനയൻ പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button