കൽക്കിയുടെ ചരിത്രനോവൽ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ’. പത്താം നൂറ്റാണ്ടിൽ ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. 500 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. സെപ്റ്റംബർ 30ന് ചിത്രം തിയേറ്ററുകളിൽ എത്തും.
Also Read: കണ്ണൂരിന്റെ രാഷ്ട്രീയം പറഞ്ഞ് ‘കൊത്ത്’: സിബി മലയിൽ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ
ഇപ്പോളിതാ, ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം വമ്പൻ തുകയ്ക്ക് വിറ്റുപോയെന്ന റിപ്പോർട്ടുകളാണ് വരുന്നത്. ഒരു പ്രമുഖ ഒടിടി പ്ലാറ്റ്ഫോം 125 കോടിയ്ക്കാണ് ‘പൊന്നിയിൻ സെൽവ’ന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശവും വലിയ തുകയ്ക്ക് തന്നെയാണ് വിറ്റുപോയിരിക്കുന്നത്. 25 കോടിയ്ക്കാണ് സൺ നെറ്റവർക്ക് ‘പൊന്നിയിൻ സെൽവ’ന്റെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ അവകാശങ്ങൾ നേടിയത്.
വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദൂലിപാല, ജയചിത്ര തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
Post Your Comments