BollywoodCinemaGeneralIndian CinemaLatest News

അയാൻ മുഖർജി മതവികാരം ചൂഷണം ചെയ്യുന്നു: ബ്രഹ്മാസ്ത്ര ദുരന്തമെന്ന് കങ്കണ

രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അയാൻ മുഖർജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്ര തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. റിലീസിന് എത്തി രണ്ടുദിവസത്തിനുള്ളിൽ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചെന്നാണ് വിവരം.

ഇപ്പോളിതാ, ചിത്രത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റണാവത്. സിനിമ ദുരന്തം ആണെന്നും സംവിധായകൻ അയാൻ മുഖർജി സൗത്ത് ഇന്ത്യൻ വേവിനെയും ഹിന്ദുയിസത്തെയും മുതലാക്കുകയാണെന്നും കങ്കണ പറഞ്ഞു. ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെ ആയിരുന്നു കങ്കണയുടെ വിമർശനം.

കങ്കണയുടെ വാക്കുകൾ:

ചിത്രത്തിന് ആദ്യം നൽകിയ പേര് ജലാലുദ്ദീൻ റൂമി എന്നായിരുന്നു. സൗത്ത് ഇന്ത്യൻ സിനിമകളുടെ വിജയം കണ്ടതിനുശേഷം സംവിധായകൻ പേര് മാറ്റുകയായിരുന്നു. മതവികാരം ചൂഷണം ചെയ്യാൻ ജലാലുദ്ദീൻ റൂമി എന്ന പേര് ശിവയാക്കി മാറ്റി. ബാഹുബലിയുടെ വിജയം കണ്ടാണ് ആ പേര് മാറ്റിയത്. ഇങ്ങനെ സർഗ്ഗാത്മകത ഇല്ലാത്ത അവസരവാദികളെ ജീനിയസ് എന്ന് വിളിക്കുന്നത് പകലിലെ രാത്രി എന്ന് വിളിക്കുന്നത് പോലും രാത്രിയെ പകൽ എന്ന് വിളിക്കുന്നത് പോലെയുമാണ്.

കരൺ ജോഹറിനെ പോലെയുള്ളവരുടെ പ്രവർത്തികൾ ചോദ്യം ചെയ്യപ്പെടണം. സ്വന്തം സിനിമയുടെ വിജയത്തെക്കാളും മറ്റുള്ളവരുടെ ലൈംഗിക ജീവിതത്തിൽ ആണ് അയാൾക്ക് താൽപര്യം. പൈസ കൊടുത്താണ് റിവ്യൂകളും റേറ്റിംഗ്, കലക്ഷൻ നമ്പർ വാർത്തകളും ഉണ്ടാക്കുന്നതെന്ന് അയാൾ തന്നെ സമ്മതിക്കുന്നുണ്ട്. ഇത്തവണ തെന്നിന്ത്യൻ വേവിനെയും മുതലാക്കുകയാണ് കരൺ ജോഹർ.

shortlink

Related Articles

Post Your Comments


Back to top button