![](/movie/wp-content/uploads/2022/09/68946-brahmastra-sells-1-lakh-tickets-for-opening-day-1.webp)
രൺബീർ കപൂറിനെ നായകനാക്കി ആയൻ മുഖർജി ഒരുക്കുന്ന ചിത്രമാണ് ‘ബ്രഹ്മാസ്ത്ര’. സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററിൽ എത്തിയത്. ആലിയ ഭട്ടും രൺബീർ കപൂറും നായിക നായകന്മാരാകുന്ന സിനിമ കൂടിയാണ് ‘ബ്രഹ്മാസ്ത്ര’. രൺബീർ ശിവ എന്ന കഥാപാത്രത്തെയും ആലിയ ഇഷ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിച്ചിരിക്കുന്നത്. അമിതാഭ് ബച്ചൻ, നാഗാർജുന അക്കിനേനി, മൗനി റോയി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
ഇപ്പോളിതാ, ചിത്രം നൂറ് കോടി ക്ലബ്ബിൽ ഇടം നേടി കഴിഞ്ഞു എന്ന വാർത്തയാണ് വരുന്നത്. റിലീസിനെത്തി രണ്ട് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ചിത്രം 100 കോടി കളക്ട് ചെയ്തിരിക്കുന്നത്. കൊവിഡിന് ശേഷം റിലീസ് ചെയ്ത ബോളിവുഡ് സിനിമകളിൽ ഏറ്റവും മികച്ച കളക്ഷൻ നേടുന്ന ചിത്രമായിരിക്കുകയാണ് ‘ബ്രഹ്മാസ്ത്ര’.
Also Read: സിബി മലയിലിന്റെ തിരിച്ചുവരവ്: ‘കൊത്ത്’ ഒരാഴ്ച നേരത്തെ എത്തും
അവധി ദിവസം കൂടിയായതിനാൽ ഇന്നത്തോടെ ചിത്രം ഇരട്ടി കളക്ഷൻ നേടുമെന്നാണ് കണക്കാക്കുന്നത്. മികച്ച ഓപ്പണിങ് നേടിയ ചിത്രത്തിന്റെ കഴിഞ്ഞ ദിവസത്തെ മാത്രം കളക്ഷൻ 42 കോടിയാണ്. ബോളിവുഡിൽ നിന്നുമായി 37 കോടിയും മറ്റ് പ്രാദേശിക ഭാഷകളിൽ നിന്നുമായി അഞ്ച് കോടിയും നേടിയെന്നാണ് റിപ്പോർട്ട്. ആദ്യ ദിവസത്തിൽ തന്നെ 75 കോടി ബ്രഹ്മാസ്ത്ര കളക്ട് ചെയ്തുവെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരുന്നത്.
Post Your Comments