CinemaGeneralIndian CinemaLatest NewsMollywood

പുഷ്പ – ദ റൈസിന്റെ നിർമ്മാതാക്കൾ മലയാളത്തിലേക്ക്: ‘നടികർ തിലക’വുമായി ലാൽ ജൂനിയർ വരുന്നു

ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നടികർ തിലകം’. ടൊവിനോയും സൗബിനുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഡേവിഡ് പണിക്കർ എന്നാണ് ടൊവിനോയുടെ കഥാപാത്രത്തിന്റെ പേര്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിൻ അവതരിപ്പിക്കുന്നത്.

സുവിൻ സോമശേഖരനാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രം ഒരു കൊമേഷ്യൽ എന്റർടെയ്നർ ആയിരിക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന സൂചന. പുഷ്പ – ദ റൈസിന്റെ നിർമ്മാതാക്കളായ മൈത്രി മൂവി മെക്കേഴ്‌സാണ് സിനിമ നിർമ്മിക്കുന്നത്. മൈത്രി മൂവി മെക്കേഴ്‌സ് ആദ്യമായി മലയാളത്തിൽ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. അലൻ ആന്റണി, അനൂപ് വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡിനൊപ്പം ചേർന്നാണ് മൈത്രി മൂവി മെക്കേഴ്‌സിന്റെ വൈ നവീനും, വൈ രവി ശങ്കറും നിർമ്മാണത്തിൽ പങ്കാളികളാകുന്നത്.

Also Read: ‘അന്ന് അത് സംഭവിക്കാൻ സാധ്യതയുണ്ടായിരുന്നു, എല്ലാവരും അതു കൊട്ടിഘോഷിച്ചു നടന്നു’: തുറന്നു പറഞ്ഞ് മോഹൻലാൽ

അൻപറിവ് ആണ് ചിത്രത്തിന്റെ സംഘട്ടനം കൈകാര്യം ചെയ്യുന്നത്. ഭൂപതി കൊറിയോഗ്രഫിയും അരുൺ വർമ്മ സൗണ്ട് ഡിസൈനിങ്ങും കൈകാര്യം ചെയ്യുന്നു. ആൽബിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. രതീഷ് രാജാണ് എഡിറ്റർ. യക്സൻ ഗാരി പെരേര, നേഹ എസ് നായർ എന്നിവർ ചേർന്നാണ് സിനിമയിലെ ​ഗാനങ്ങൾക്ക് ഈണം പകരുന്നത്.

shortlink

Related Articles

Post Your Comments


Back to top button