കൊച്ചി: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ‘രണ്ടാമൂഴം’. എം.ടിയുടെ തിരക്കഥയിൽ മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിന് വേണ്ടി നീണ്ട കാത്തിരിപ്പിലായിരുന്നു ആരാധകർ. ഇപ്പോൾ ചിത്രവുമായി ബന്ധപ്പെട്ട് മോഹൻലാൽ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. രണ്ടാമൂഴം ഇനി സംഭവിക്കുമെന്ന് തോന്നുന്നില്ലെന്നും ഒരു ഘട്ടത്തിൽ അതു മാറിപ്പോയെന്നുമാണ് മോഹൻലാൽ പറയുന്നത്.
‘രണ്ടാമൂഴം ഇനി സംഭവിക്കുമെന്ന് തോന്നുന്നില്ല. ഒരു ഘട്ടത്തിൽ അതു മാറിപ്പോയി. അതു സംഭവിച്ച പോലെയായിരുന്നു അന്ന്. എല്ലാവരും അതു കൊട്ടിഘോഷിച്ചു നടന്നു. അന്ന് അത് സംഭവിക്കാൻ സാധ്യതയുണ്ടായിരുന്നു. പിന്നെ എല്ലാം തകിടം മറിഞ്ഞു പോയില്ലേ… കോവിഡ് വന്നു… കാര്യങ്ങൾ മാറി. ഇപ്പോൾ ഞാൻ എംടി സാറിന്റെ ഓളവും തീരവും ചെയ്തു. അതു വളരെ സന്തോഷം തരുന്നൊരു കാര്യമാണ്. മോഹൻലാൽ വ്യക്തമാക്കി.
ബോളിവുഡിനെ കരകയറ്റുമോ ബ്രഹ്മാസ്ത്ര: ആദ്യ ദിനം റെക്കോർഡ് കളക്ഷൻ
അറിയാതെ സംഭവിക്കുന്ന കെമിസ്ട്രിയാണ് ശ്രീനിവാസനുമായുള്ളതെന്നും അപ്രതീക്ഷിതമായി ശ്രീനിവാസനെ കണ്ടപ്പോൾ ഇമോഷനലായിപ്പോയെന്നും അഭിമുഖത്തിൽ മോഹൻലാൽ പറയുന്നു.
‘എത്രയോ സിനിമകളിലൂടെ ഞങ്ങൾ ഒരുമിച്ചു സഞ്ചരിച്ചു. ഇടയ്ക്ക് സംസാരിക്കാറുണ്ട്. അദ്ദേഹത്തിന് സുഖമില്ലാതിരുന്ന സമയത്ത് ഫോണിൽ വിളിച്ച് അദ്ദേഹത്തിന്റെ ഭാര്യയോടും മക്കളോടും കാര്യങ്ങൾ അന്വേഷിക്കാറുണ്ട്. പെട്ടെന്ന് ശ്രീനിവാസനെ കണ്ടപ്പോൾ ഇമോഷനലായിപ്പോയി. അതാണ് സംഭവം. അവിടെ വന്നു എന്നു പറയുന്നതു തന്നെ വലിയ കാര്യം. ഒരുപാടു കാലത്തിനു ശേഷമാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. ഒരിക്കലും പ്രതീക്ഷിക്കാവുന്ന ശ്രീനിവാസനെ അല്ല അവിടെ കണ്ടത്. മനസ്സിലൂടെ ഒരുപാടു കാര്യങ്ങൾ കടന്നു പോയി. ഞങ്ങൾ ചെയ്ത സിനിമകൾ… ആ സമയത്ത് അങ്ങനെയല്ലാതെ വേറെയൊന്നും ചെയ്യാൻ തോന്നിയില്ല. അത്രയും സങ്കടമായിപ്പോയി’. മോഹൻലാൽ പറഞ്ഞു.
Post Your Comments