CinemaGeneralIndian CinemaLatest NewsMollywood

‘ഇത്തവണ വരുന്നത് മഹാബലിയല്ല’: ചർച്ചയായി ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മലയാളത്തിന്റെ പ്രിയപ്പെട്ട നടനാണ് ജോയ് മാത്യു. നിരവധി മികച്ച കഥാപാത്രങ്ങളെ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. സ്വഭാവ നടനായും, വില്ലനായും അങ്ങനെ തനിക്ക് കിട്ടുന്ന വേഷങ്ങളെല്ലാം അദ്ദേഹം ഭം​ഗിയാക്കാറുണ്ട്. സിനിമയ്ക്കകത്തും പുറത്തും നടക്കുന്ന സമകാലിക വിഷയങ്ങളിലെല്ലാം തന്റെ നിലപാട് അറിയിക്കാനും നടൻ മടി കാണിക്കാറില്ല. പലപ്പോളും അത്തരത്തിൽ ജോയ് മാത്യു പല വിഷയങ്ങളിലുമെടുക്കുന്ന നിലപാടുകൾ ചർച്ചയാകാറുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം സോഷ്യൽ മീഡിയ വഴിയാണ് ഇത്തരത്തിൽ പ്രതികരണങ്ങൾ നടത്താറുള്ളത്.

ഇപ്പോളിതാ, ജോയ് മാത്യു തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച ഒരു പോസ്റ്റാണ് ചർച്ചയാകുന്നത്. ഇത്തവണ ഓണത്തിന് എത്തുന്നത് മഹാബലിയല്ല പകരം തെരുവുനായകളായിരിക്കും എന്നാണ് നടൻ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. കടിച്ചു കീറാൻ ഒരുങ്ങി നിൽക്കുന്ന ഒരു നായയുടെ ചിത്രവും അദ്ദേഹം കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Also Read: ആമസോൺ പ്രൈം വീഡിയോയുടെ എക്കാലത്തെയും വലിയ പ്രീമിയറായി ദി റിംഗ്സ് ഓഫ് പവർ: ആദ്യ ദിവസം 25 ദശലക്ഷത്തിലധികം കാഴ്ചക്കാർ

കേരളത്തിൽ തെരുവ് നായ ആക്രമണം പതിവാകുന്ന സാഹചര്യത്തിലാണ് നടൻ ഇത്തരത്തിൽ ഒരു പോസ്റ്റുമായി രം​ഗത്തെത്തിയത്. നിരവധി പേരെയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തെരുവു നായ്ക്കൾ ആക്രമിക്കുന്നത്. തെരുവ് നായയുടെ കടിയേറ്റ ചികിത്സയിലായിരുന്ന 12 വയസുകാരി അഭിരാമി കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. പത്തനംതിട്ട പെരുനാട്ടിൽ സ്വദേശിയായ അഭിരാമി പേവിഷ ബാധ ഏറ്റാണ് മരിച്ചതെന്ന് പരിശോധനാഫലം വന്നിരുന്നു.

shortlink

Related Articles

Post Your Comments


Back to top button