
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അമൽ നീരദ് ഒരുക്കിയ ചിത്രമാണ് ‘ബിഗ് ബി’. 2007 പുറത്തിറങ്ങിയ ചിത്രത്തിന് തിയേറ്ററിൽ മികവ് പുലർത്താൻ സാധിച്ചില്ലെങ്കിലും ചിത്രം ഇന്നും ചർച്ച ചെയ്യപ്പെടുന്നുണ്ട്. ബിലാൽ ജോൺ കുരിശിങ്കൽ എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെ ആരാധകർ അത്രത്തോളം നെഞ്ചേറ്റിയിട്ടുണ്ട്. പഴകി തേഞ്ഞ ആഖ്യാന രീതിയുടെ ചട്ടക്കൂട്ടിൽ ഒതുങ്ങിപോയ മലയാള സിനിമക്ക് അടിമുടി മാറ്റമാണ് ‘ബിഗ് ബി’ എന്ന ചിത്രത്തിലൂടെ അമൽ നീരദ് കാണിച്ചു തന്നത്.
ഇപ്പോളിതാ, ‘ബിഗ് ബി’യ്ക്ക് പ്രീക്വൽ വെബ് സീരീസ് ഒരുങ്ങുന്നു എന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. ബിലാലിന്റെ മുംബൈ ജീവിതം പറയുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ നായകനാകുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം ദുൽഖർ അമൽ നീരദിനെ സന്ദർശിച്ചത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇരുവരുടെയും കൂടിക്കാഴ്ച ‘ബിഗ് ബി’ പ്രീക്വലുമായി ബന്ധപ്പെട്ടായിരുന്നു എന്നും അഭ്യൂഹങ്ങളുണ്ട്. എന്നാൽ സീരീസുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.
Also Read: മലയാള സിനിമയ്ക്ക് ഇത് അഭിമാന നിമിഷം: ‘അറിയിപ്പ്’ ബുസാൻ ചലച്ചിത്രമേളയിലേക്ക്
അതേസമയം, മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ‘ബിഗ് ബി’യ്ക്ക് രണ്ടാം ഭാഗവും ഒരുക്കുന്നുണ്ട്. ‘ബിലാൽ’ എന്ന് പേരിട്ടിരിക്കുന്ന സിനിമ 2017ലാണ് പ്രഖ്യാപിച്ചത്. എന്നാൽ, കൊവിഡും മറ്റ് പല കാരണങ്ങളും മൂലം സിനിമയുടെ ചിത്രീകരണം നീണ്ട് പോകുകയായിരുന്നു.
Post Your Comments