CinemaGeneralIndian CinemaLatest NewsMollywood

‘തള്ളേ യെവൻ പുലിയാണ് കേട്ടാ!’: മമ്മൂട്ടിക്ക് മണിയാശാന്റെ പിറന്നാളാശംസ

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ഇന്ന് പിറന്നാൾ ആഘോഷിക്കുകയാണ്. നടന്റെ എഴുപത്തിയൊന്നാം പിറന്നാളാണ് ഇന്ന്. നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ച് രം​ഗത്തെത്തുന്നത്. വ്യത്യസ്തമായ ഒരു ആശംസ വീഡിയോയാണ് മമ്മൂട്ടിയുടെ പിറന്നാളിന് മോഹൻലാൽ പങ്കുവച്ചത്. നിമിഷ നേരം കൊണ്ട് തന്നെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു. കൂടെ പിറന്നിട്ടില്ലെങ്കിലും പ്രായം കൊണ്ടും സ്നേഹം കൊണ്ടും മമ്മൂട്ടി തനിക്ക് വല്യേട്ടനാണെന്നാണ് മോഹൻലാൽ പറയുന്നത്.

Also Read: രൺബീർ കപൂറും ആലിയ ഭട്ടും ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തടഞ്ഞു: കാരണം ഇതാണ്

നടനോടുള്ള സ്നേഹമറിയിച്ച് നിരവധി പേരാണ് സാമൂഹ മാധ്യമങ്ങളിൽ പിറന്നാൾ ആശംസിക്കുന്നത്. ഇന്നലെ അർധരാത്രിയോടെ മമ്മൂട്ടിയുടെ കൊച്ചിയിലെ വീടിന് മുൻപിൽ എത്തി ആരാധകർ ആശംസകൾ അറിയിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

ഇപ്പോളിതാ, അത്തരത്തിൽ വ്യത്യസ്തമായ ഒരു പിറന്നാൾ ആശംസയുമായി എത്തിയിരിക്കുകയാണ് എം എം മണി എംഎൽഎ. മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം ‘രാജമാണിക്യ’ത്തിലെ ഡയലോ​ഗ് കുറിച്ചു കൊണ്ടാണ് മണിയാശാൻ താരത്തിന് ആശംസ അറിയിച്ചിരിക്കുന്നത്. ‘തള്ളേ യെവൻ പുലിയാണ് കേട്ടാ! വെറും പുലിയല്ല… ഒരു സിംഹം… മലയാളത്തിന്റെ മഹാനടന് ഇന്ന് 71ന്റെ ചെറുപ്പം’, എന്നാണ് എം എം മണി ഫേസ്ബുക്കിൽ കുറിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും നടന് ഇൻസ്റ്റാഗ്രാമിൽ ആശംസകൾ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button