മോഹന്‍ലാലിനോട് ഒരു വില്ലന്‍ വേഷം ചെയ്യാമോ എന്ന് ചോദിച്ചാല്‍ അദ്ദേഹം ഉറപ്പായും ചെയ്യുമെന്ന് നടൻ പൃഥ്വിരാജ്. എന്നാല്‍, അത് നായകന് കുഴപ്പമാകുമെന്നും ആ സിനിമയില്‍ നായകന്റെ ആവശ്യമില്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്. ലൂസിഫര്‍ മുതല്‍ തങ്ങൾ ഒരുപാട് ഇടപഴകിയിട്ടുണ്ടെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
‘ലൂസിഫര്‍ മുതല്‍ ഇങ്ങോട്ട് ലാലേട്ടനുമായി ഒരുപാടു ഇടപഴകിയിട്ടുണ്ട്. അദ്ദേഹവുമായി നല്ല പരിചയവുമുണ്ട്. അതിനാല്‍ തന്നെ അദ്ദേഹത്തിനോട് ഒരു വില്ലന്‍ കഥാപാത്രം ചെയ്യാമോ എന്ന് ചോദിച്ചാല്‍ ‘പിന്നെന്താ മോനെ’ എന്നേ പറയൂ. അതുപോലെ തിരക്കഥയാണെങ്കിലും അദ്ദേഹം ചെയ്യും. പക്ഷെ മലയാളത്തില്‍ മോഹന്‍ലാലിനെ ഒരു പവര്‍ഫുള്‍ വില്ലന്‍ കഥാപാത്രമാക്കി പ്രതിഷ്ഠിച്ചാല്‍ നായകന്റെ കാര്യം കുഴപ്പത്തിലാവും’.
‘വളരെ സൂക്ഷിച്ച് മാത്രമേ അങ്ങനെയൊരു കഥാപാത്രത്തെ ആലോചിക്കാന്‍ പറ്റൂ. ഒരു വില്ലന്‍ ഉണ്ടാകാന്‍ ഒരു നായകന്‍ വേണമെന്നില്ല. നായകന്‍ വേണോ എന്നുള്ളത് നമ്മള്‍ എഴുതുന്ന സിനിമയുടെ സ്വഭാവത്തെ അടിസ്ഥാനമാക്കിയായിരിക്കും. അങ്ങനെയൊരു കടുംപിടിത്തവും ഇല്ലാത്ത ആളാണ് മോഹന്‍ലാല്‍’ പൃഥ്വിരാജ് പറയുന്നു.
Post Your Comments