മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ. മലയാള സിനിമയുടെ സൗഭാഗ്യമായ മമ്മൂട്ടി 71-ാം വയസിലേക്ക് കടക്കുകയാണ്. നിരവധി പേരാണ് പ്രിയതാരത്തിന് ആശംസകൾ അറിയിച്ച് രംഗത്തെത്തുന്നത്. മമ്മൂട്ടിയുടെ അടങ്ങാത്ത അഭിനയമോഹവും പ്രായത്തെ റിവേഴ്സ് ഗിയറിലാക്കുന്ന മാജിക്കും മലയാളികളെ വിസ്മയിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്. നായകനും പ്രതിനായകനും സഹനടനുമായി വിവിധ ഭാഷകളിൽ നാനൂറിൽ അധികം സിനിമകളാണ് അദ്ദേഹം അഭിനയിച്ച് തീർത്തത്. തന്റെ തേച്ചു മിനുക്കിയെടുത്ത ആവേശം അദ്ദേഹത്തെ എത്തിച്ചിരിക്കുന്നത് പകരക്കാരനില്ലാത്ത നടൻ എന്ന പദത്തിലേക്കാണ്.
Also Read: കോടികളുടെ ക്ലബ്ബിൽ ഇടം പിടിച്ച് ‘ആദിപുരുഷ്’: റിലീസിന് മുൻപേ കോടികൾ വാരി പ്രഭാസ് ചിത്രം
കഥാപാത്രങ്ങൾ വെല്ലുവിളി നിറഞ്ഞതെങ്കിലും അഭിനയിച്ചഭിനയിച്ചാണ് ആ പണി എളുപ്പമാക്കാൻ മമ്മൂട്ടി പഠിച്ചത്. ആ പരിശ്രമങ്ങൾ തന്നെയാണ് മറ്റൊരാൾക്കും അവകാശപ്പെടാനാകാത്ത മികവിലേക്ക് മമ്മൂട്ടിയെ വളർത്തിയത്. 1971ൽ കെ സേതുമാധവന്റെ സംവിധാനത്തിലൊരുങ്ങിയ ‘അനുഭവങ്ങൾ പാളിച്ചകൾ’ ആയിരുന്നു മമ്മൂട്ടിയെ ആദ്യമായി സ്ക്രീനിലെത്തിച്ച സിനിമ. വെറും ഒരു സീൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
കെ ജി ജോർജുമായുള്ള കൂട്ടുകെട്ടിലൂടെയാണ് മമ്മൂട്ടിയുടെ കരിയറിലെ ആദ്യ ഹിറ്റുകൾ സംഭവിക്കുന്നത്. 1980-ൽ ‘മേള’യിലൂടെ ബൈക്ക് ജമ്പർ വിജയന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തിയത്. മമ്മൂട്ടിയുടെ കരിയറിലെ ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ‘അഹിംസ’ എന്ന ചിത്രത്തിന് മികച്ച സഹനടനുള്ളതായിരുന്നു. പിന്നീട്, അഭിനയത്തിൽ ഫ്ലെക്സിബിലിറ്റി ഇല്ല എന്നതായിരുന്നു നടൻ നേരിട്ട വിമർശനങ്ങളിൽ ഒന്ന്. എന്നാൽ ‘തനി ആവർത്തന’ത്തിലെ ബാലൻ മാഷ്, ‘വടക്കൻ വീരഗാഥ’യിലെ ചന്തുവും ‘മൃഗയ’യിലെ വാറുണ്ണിയുമൊക്കെ ആ വിമർശനങ്ങളെ പൊളിച്ചടുക്കി. ഏതു പരീക്ഷണത്തിനും തുടക്കക്കാരന്റെ കൗതുകത്തോടെ മമ്മൂട്ടി ഇന്നും കാത്തിരിപ്പാണ്.
Post Your Comments