മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ധ്യാൻ ശ്രീനിവാസൻ. സംവിധായകനായും തിരക്കഥാകൃത്തായും നടനായും ധ്യാൻ മലയാളി മനസ്സിൽ ഇടം പിടിച്ചിട്ടുണ്ട്. ധ്യാൻ മാധ്യമങ്ങൾക്ക് നൽകുന്ന അഭിമുഖങ്ങളും പലപ്പോഴും ആരാധകർ എടുക്കാറുണ്ട്. അത്തരത്തിൽ ഒരു അഭിമുഖത്തിൽ ധ്യാൻ പറഞ്ഞ ചില കാര്യങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
തനിക്ക് പണ്ട് മദ്യപിക്കുന്ന ശീലമുണ്ടായിരുന്നുന്നെന്നാണ് നടൻ പറയുന്നത്. ആ സമയത്ത് പലരെയും വേദനിപ്പിച്ചിട്ടുണ്ടെന്നും പലരെയും കരയിച്ചുട്ടുണ്ടെന്നും ധ്യാൻ ശ്രീനിവാസൻ കൂട്ടിച്ചേർത്തു. എട്ടു വർഷം മുൻപ് മദ്യപാനം നിർത്തിയെന്നു താരം പറഞ്ഞു.
Also Read: ‘കാട്ടുകള്ളൻ’ ഓഡിയോ പ്രകാശനം മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു
ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ:
മദ്യപിച്ചിരുന്ന സമയത്ത് ഒരുതരം ഡ്യുവൽ പേഴ്സണാലിറ്റി പോലെയായിരുന്നു. ആ സമയത്ത് പലരോടും മോശമായി പൊരുമാറിയിട്ടുണ്ട്. ഞാൻ ആളുകളെ കരയിപ്പിച്ചിട്ടുണ്ട്. നാലഞ്ച് പേരൊക്കെ ഉള്ള സ്ഥലത്തായാലും ഞാൻ ഈ രീതിയിൽ പെരുമാറാറുണ്ട്. ആദ്യം കുറെ പൊക്കി സംസാരിച്ചിട്ട് പിന്നെ ഒറ്റയടിക്ക് അപമാനിച്ചു സംസാരിക്കും. അങ്ങനെയൊക്കെ സംസാരിച്ചാലേ അപ്പുറത്ത് നിൽക്കുന്നയാൾ ഇല്ലാതായിപ്പോകും. ഈ ഒരു പ്രശ്നം എനിക്കുണ്ടായിരുന്നു. എട്ടു വർഷം മുൻപാണ് മദ്യപാനം നിർത്തുന്നത്. മദ്യപിച്ചിരുന്ന സമയത്ത് പലരെയും അപമാനിച്ചിട്ടുണ്ട്.
Post Your Comments