ആമിർ ഖാനെ കേന്ദ്ര കഥാപാത്രമാക്കി അദ്വൈത് ചന്ദൻ സംവിധാനം ചെയ്ത ‘ലാൽ സിംഗ് ഛദ്ദ’ കഴിഞ്ഞ ദിവസമാണ് തിയേറ്ററിൽ എത്തിയത്. ടോം ഹാങ്ക്സ് ടൈറ്റിൽ റോളിൽ അഭിനയിച്ച 1994ലെ ഹോളിവുഡ് ചിത്രം ‘ഫോറസ്റ്റ് ഗമ്പിന്റെ’ ഹിന്ദി പതിപ്പാണ് ‘ലാൽ സിംഗ് ചദ്ദ’. ‘ത്രീ ഇഡിയറ്റ്സ്’ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ആമിർ ഖാൻ, കരീന കപൂർ ജോഡികൾ ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയ്ക്കെതിരെ ബഹിഷ്കരണ ആഹ്വാനങ്ങളും നടന്നിരുന്നു.
ഇപ്പോളിതാ, ‘ലാൽ സിംഗ് ഛദ്ദ’ ഉടൻ ഒടിടിയിൽ എത്തുമെന്ന വിവരമാണ് പുറത്ത് വരുന്നത്. ചിത്രം ഒക്ടോബറിൽ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 180 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം തിയേറ്റർ പ്രദർശനത്തിന് ആറ് മാസങ്ങൾക്ക് ശേഷം ഒടിടി സ്ട്രീം ചെയ്യുമെന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, സിനിമ തിയേറ്ററിൽ പരാജയപ്പെട്ടതോടെയാണ് ഒടിടി റിലീസ് നേരത്തെയാക്കുന്നത്. ഒക്ടോബർ 20ന് സ്ട്രീമിങ്ങ് ആരംഭിക്കുമെന്നാണ് സൂചന.
Also Read: മന്ത്രിയുടെ പേരിൽ കേസ് കൊടുത്ത കള്ളൻ ഇനി ഹോട്ട്സ്റ്റാറിൽ: തിരുവേണത്തിന് കാണാം
ഇന്ത്യയിൽ മോശം പ്രതികരണം ലഭിച്ച സിനിമ അന്താരാഷ്ട്ര ബോക്സ് ഓഫീസിൽ മികച്ച കളക്ഷനാണ് സ്വന്തമാക്കിയത്. ഈ വർഷത്തെ അന്താരാഷ്ട്ര ബോക്സ് ഓഫീസിൽ ഏറ്റവും അധികം കളക്ഷൻ നേടുന്ന ബോളിവുഡ് ചിത്രമായിരിക്കുകയാണ് ‘ലാൽ സിംഗ് ഛദ്ദ ‘.
Post Your Comments