മമ്മൂട്ടി നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രിസ്റ്റഫർ. ‘ബയോഗ്രാഫി ഓഫ് എ വിജിലാന്റെ കോപ്പ്’ എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രം ഒരുങ്ങുന്നത്. ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് സിനിമയിൽ നായികമാരായെത്തുന്നത്. നിലവിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
ഇപ്പോളിതാ, ചിത്രത്തിന്റെ ലൊക്കേഷനിലെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്റ്റണ്ട് കൊറിയോഗ്രാഫർ സുപ്രീം സുന്ദറിന് മമ്മൂട്ടി നിർദേശങ്ങൾ നൽകുന്നതാണ് വീഡിയോയിലുള്ളത്. സുന്ദറിനെ നടൻ ട്രോളുന്നതും ബി ഉണ്ണികൃഷ്ണൻ ഉൾപ്പടെയുള്ള അണിയറ പ്രവർത്തകർ ചിരിക്കുന്നതും കാണാം. ട്വിറ്ററിലൂടെ നിരവധിപ്പേർ ഇതിനോടകം തന്നെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, തെന്നിന്ത്യൻ താരം വിനയ് റായും ചിത്രത്തിൽ സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിനയ് റായ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങി നിരവധി താരങ്ങളോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും അഭിനയിക്കുന്നു.
Post Your Comments