ആറാട്ട് സിനിമയുടെ പ്രതികരണത്തിലൂടെ ശ്രദ്ധേയനായ സന്തോഷ് വര്‍ക്കി, ബിഗ് ബോസ് നാലാം സീസണില്‍ മത്സരാര്‍ത്ഥിയായി എത്തി മലയാളികള്‍ക്കിടയില്‍ ആരാധക പ്രീതി നേടിയ ഡോ.റോബിന് രാധാകൃഷ്ണനെക്കുറിച്ച് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. ഡോ: റോബിനെ രണ്‍ബീര്‍ കപൂറുമായി സാമ്യപ്പെടുത്തിയാണ് സന്തോഷ് വര്‍ക്കി സംസാരിച്ചത്. ആലിയ ഭട്ടുമായുള്ള വിവാഹത്തിന് മുമ്പ് രണ്‍ബീറിന് ദീപിക പദുക്കോണുമായി ബന്ധം ഉണ്ടായിരുന്നു. റോബിന്റെ കാര്യത്തിലുമിതാണ് സംഭവിച്ചതെന്ന് സന്തോഷ് ഒരു യൂട്യൂബ് ചാനലിനോട് പ്രതികരിച്ചു.
സന്തോഷ് വർക്കിയുടെ വാക്കുകൾ ഇങ്ങനെ… ‘ഡോ. റോബിനെ കാണുമ്പോള്‍ എനിക്ക് രണ്‍ബീര്‍ കപൂറിനെയാണ് ഓര്‍മ്മ വരുന്നത്. കട്ട് വെച്ചല്ല, രണ്‍ബീര്‍ കപൂറിന് ദീപിക പദുക്കോണുമായി ഒരു ബന്ധം ഉണ്ടായിരുന്നു. അത് ഒഴിവാക്കിയിട്ടാണ് ഇപ്പോള്‍ ആലിയ ഭട്ടിന്റെ പുറകെ പോയത്. അതേ കാര്യമാണ് റോബിന്റെ കാര്യത്തിലും തോന്നിയത്. പുള്ളി വളരെ അഗ്രസീവാണ് ഇനി വന്ന് തല്ലുമോ എന്നൊന്നും അറിയില്ല. ഉള്ള കാര്യം പറയുകയാണെങ്കില്‍ അദ്ദേഹം അത്ര സ്ട്രെയിറ്റ് ഫോര്‍വേഡ് ഒന്നുമല്ല, ഒരുപാട് കളികള്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. അദ്ദേഹം അതിലൂടെ പണം ഉണ്ടാക്കുകയാണ്’.
Post Your Comments