
പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ പ്രയങ്കരനായ സംവിധായകനാണ് അൽഫോൻസ് പുത്രൻ. പൃഥ്വിരാജ്, നയൻതാര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ഗോൾഡാണ് അൽഫോൻസിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രം. ഏഴ് വർഷത്തിന് ശേഷം അൽഫോൻസ് വീണ്ടും സംവിധാന രംഗത്തേക്ക് എത്തുന്ന ചിത്രമാണിത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് നിർമ്മാണം.
ഇപ്പോളിതാ, അൽഫോൻസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധനേടുന്നത്. തന്റെ പേരിലുള്ള ട്വിറ്റർ അക്കൗണ്ട് വ്യാജമാണെന്നാണ് അൽഫോൻസ് പുത്രൻ വെളിപ്പെടുത്തിയത്. നിരവധി തവണ ട്വിറ്ററിനെ ഇക്കാര്യം ധരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘എന്റെ പേരിലുള്ള ട്വിറ്റർ അക്കൗണ്ട് വ്യാജമാണ്. ഞാൻ പലതവണ ട്വിറ്ററിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ഞാൻ അവർക്ക് എന്റെ ഐഡന്റിറ്റി കാർഡ് അയച്ചു, അവർ ഒരു നടപടിയും എടുത്തിട്ടില്ല. 2015-ന് മുമ്പ് എനിക്ക് ഒരു ട്വിറ്റർ അക്കൗണ്ട് ഉണ്ടായിരുന്നു. ഞാൻ ട്വിറ്റർ ഉപയോഗിക്കാത്തതിനാൽ സാധാരണ ഞാൻ അത് പരിശോധിക്കാറില്ല. ഈ അക്കൗണ്ടിനെക്കുറിച്ച് സുഹൃത്തുക്കൾ എന്നോട് പറഞ്ഞു. നിങ്ങൾ എന്റെ പേര് ഉപയോഗിക്കുകയും ആളുകളെ കബളിപ്പിക്കുകയും ചെയ്യുന്നു. ഞാൻ നിങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല. നിങ്ങൾ ആരാണെന്നും നിങ്ങളുടെ ഉദ്ദേശം എന്താണെന്നും എനിക്കറിയില്ല. ഇത് നിങ്ങളുടെ മനസ്സിൽ കുറിച്ചോളു… ഒരു ദിവസം ഞാൻ നിങ്ങളെ കണ്ടുപിടിക്കും’, അൽഫോൻസ് പുത്രൻ കുറിച്ചു.
Post Your Comments