മമ്മൂട്ടി നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. കെട്ട്യോളാണെന്റെ മാലാഖയ്ക്ക് ശേഷം നിസാം ഒരുക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ നിർമ്മാണം മമ്മൂട്ടി കമ്പനിയാണ് നിർവ്വഹിക്കുന്നത്. ഇപ്പോളിതാ, ചിത്രത്തിലെ പുതിയൊരു സ്റ്റില്ലാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തൊപ്പി ധരിച്ച് അൽപ്പം ഗൗരവത്തോടെ നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് പുറത്ത് വന്നത്. മമ്മൂട്ടി തന്നെയാണ് സ്റ്റിൽ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ ആരാധകർ എറ്റെടുത്തു കഴിഞ്ഞു.
Also Read: പപ്പയുടെ ശരീരം മെഡിക്കല്‍ കോളേജിന് ദാനം ചെയ്തു, വീട്ടിലെ സൂപ്പര്‍ ഹീറോ: മെറീന മൈക്കിള്‍
ഇതുവരെ പുറത്തിറങ്ങിയ പോസ്റ്ററുകളും മേക്കിങ് വീഡിയോയുമെല്ലാം ചിത്രം നിഗൂഢ സ്വഭാവമുള്ളതാണ് എന്ന സൂചനയാണ് നൽകുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സമീർ അബ്ദുൾ ആണ്. ചിത്രം ഈ മാസം 29ന് റിലീസ് ചെയ്യുമെന്നാണ് സൂചന. ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണിത്.
ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
Post Your Comments