CinemaGeneralIndian CinemaLatest NewsMollywoodUncategorized

‘ഇതെന്‍റെ മണ്ണാണ്, ഞാനിവിടെ കിടക്കും വേണ്ടി വന്നാൽ കിളയ്ക്കും’: പടവെട്ട് ടീസർ എത്തി

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിവിൻ പോളി ചിത്രമാണ്
പടവെട്ട്. ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്നത്. ഇപ്പോളിതാ, സിനിമയുടെ തകർപ്പൻ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്.

സണ്ണി വെയിനാണ് ചിത്രത്തിന്റെ നിർമ്മാതാവ്. സണ്ണി വെയ്ൻ പ്രൊഡക്‌ഷൻസിന്റെ ബാനറില്‍ നിർമ്മിക്കുന്ന ആദ്യ ചിത്രമാണിത്. ചിത്രം ഒക്ടോബർ 21ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

Also Read: ‘ജവാനി’ൽ ഷാറൂഖിന്റെ വില്ലനാകാൻ വിജയ് സേതുപതിയ്ക്ക് വൻ പ്രതിഫലം

സണ്ണി വെയ്ൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, വിജയരാഘവൻ എന്നിവർക്കൊപ്പം പ്രധാന വേഷത്തിൽ മഞ്ജു വാര്യരും പടവെട്ടിൽ അഭിനയിക്കുന്നുണ്ട്. ​ഗോവിന്ദ്‌ വസന്തയാണ് സം​ഗീത സംവിധാനം നിർവ്വഹിക്കുന്നത്.

എറെ വിവാദങ്ങൾ ഉണ്ടായ ചിത്രമാണ് പടവെട്ട്. ചിത്രത്തിന്റെ സംവിധായകനും സഹ നിർമ്മാതാവിനും എതിരെ പീഡന പരാതി ഉയർന്നത് വിവാദമായിരുന്നു. സംഭവത്തിൽ സംവിധായകൻ ലിജു കൃഷ്‌ണയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button