പ്രശസ്ത പഞ്ചാബി ഗായകൻ നിർവെയർ സിംഗ് വാഹനാപകടത്തിൽ മരിച്ചു. ആസ്ട്രേലിയയിലെ മെൽബണിൽ വച്ചായിരുന്നു അദ്ദേഹം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ഒരു കാർ ജീപ്പിലിടിക്കുകയും ഈ ജീപ്പ് നിർവെയർ സഞ്ചരിച്ചുകൊണ്ടിരുന്ന കാറിൽ പാഞ്ഞുകയറുകയുമായിരുന്നു എന്നാണ് വിവരം. ഗായകൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഒൻപത് വർഷം മുമ്പാണ് നിർവെയർ സിംഗ് ആസ്ട്രേലിയയിലേക്ക് താമസം മാറിയതെന്ന് മെൽബൺ പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് ഒരു പുരുഷനും സ്ത്രീയുമാണ് അറസ്റ്റിലായത്. ഇവർ ഇപ്പോൾ ആശുപത്രിയിൽ പൊലീസ് കാവലിലാണ്.
Also Read: ആര്യയുടെ ബിഗ് ബജറ്റ് ത്രില്ലർ ചിത്രം: ‘ക്യാപ്റ്റൻ’ ഓണത്തിന് തിയേറ്ററുകളിൽ
‘മൈ ടേൺ’ എന്ന ആൽബത്തിലെ ‘തേരേ ബിനാ’ എന്ന ഗാനമാണ് നിർവെയറിനെ ശ്രദ്ധേയനാക്കിയത്. ‘ഫെറാറി ഡ്രീം’, ‘ഹിക്ക് തോക് കേ’ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റുപ്രധാന ഗാനങ്ങൾ. ഇതിൽ ‘ഹിക്ക് തോക് കേ’ ഗുർലേ അക്തറുമായി ചേർന്നാണ് നിർമ്മിച്ചത്.
Post Your Comments