BollywoodCinemaGeneralIndian CinemaLatest News

‘അഞ്ച് പതിറ്റാണ്ടിനിടയിൽ ബോളിവുഡ് ഒരുപാട് മാറി, ആളുകൾക്ക് ഇന്ന് അനന്തമായ അവസരങ്ങളാണ്’: രമേശ് സിപ്പി

ബോളിവുഡ് സിനിമ ലോകത്തെ മഹാരഥ‌‌നാണ് രമേശ് സിപ്പി. ഇന്ത്യൻ സിനിമയിലെ ഇതിഹാസ ചിത്രമായ ‘ഷോലെ’ സംവിധാനം ചെയ്തത് അദ്ദേഹമാണ്. ഇപ്പോളിതാ, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. പുതിയ സിനിമ സംസ്കാരത്തെ കുറിച്ചാണ് രമേശ് സിപ്പി സംസാരിക്കുന്നത്. ഇന്ന് സിനിമ മേഖലയിൽ ഇന്ത്യ ആ​ഗോളമാണ് എന്നും യുവ താരങ്ങൾ രാജ്യത്തെ വലിയൊരു വിഭാഗം പ്രേക്ഷകരെ ആകർഷിക്കുന്ന സിനിമകൾ ചെയ്യുന്നു എന്നുമാണ് അദ്ദേഹം പറയുന്നത്.

Also Read: ഗുരു സോമസുന്ദരം വീണ്ടും മലയാളത്തിൽ: ‘നീരജ’ പ്രഖ്യാപിച്ചു

രമേശ് സിപ്പിയുടെ വാക്കുകൾ:

എല്ലാ സിനിമകൾക്കും ഇപ്പോഴും വിജയിക്കാൻ കഴിയും. എല്ലാം ഉള്ളടക്കത്തെ ആശ്രയിച്ചാണിരിക്കുന്നത്. എല്ലാ തരം സിനിമകൾ കാണാനും പ്രേക്ഷകർ ഉണ്ട്. അതുകൊണ്ട് തന്നെ ഇപ്പോഴും ചെറുതും വ്യത്യസ്തവുമായ സിനിമകൾ ചെയ്യാൻ കഴിയും. അത് വിജയിച്ചാൽ സിനിമ വിജയിക്കും. സിനിമകളും ടെലിവിഷനും തുടരുമ്പോൾ, ഇപ്പോൾ ഒടിടി കൂടി ഉണ്ട്. ആളുകൾക്ക് ഇന്ന് അനന്തമായ അവസരങ്ങളാണ്.

ആദ്യ പാൻ ഇന്ത്യൻ ചിത്രം ഞാൻ സംവിധാനം ചെയ്ത ‘ഷോലെ’ ആണ്. അഞ്ച് പതിറ്റാണ്ടിനിടയിൽ ബോളിവുഡ് ഒരുപാട് മാറി. നമ്മുടെ ചെറുപ്പക്കാർ പുറത്തുപോയി, പുതിയ സംസ്കാരങ്ങൾ അനുഭവിച്ച്, പുതിയ കാര്യങ്ങൾ പഠിച്ചു. അതിനാൽ, ഇന്ന് അവർ രാജ്യത്തെ വലിയൊരു വിഭാഗം പ്രേക്ഷകരെ ആകർഷിക്കുന്ന സിനിമകൾ ചെയ്യുന്നു. അവ രാജ്യത്തെ മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നു, അവയും വിജയമാകുന്നു.

 

shortlink

Related Articles

Post Your Comments


Back to top button