ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊത്ത്. സെപ്റ്റംബർ 23നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ആറ് വർഷത്തെ ഇടവേളക്ക് ശേഷം സിബി മലയിൽ സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ഇപ്പോളിതാ, സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിബി മലയിൽ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.
മോഹൻലാൽ – സിബി മലയിൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ദശരഥത്തിന്റെ രണ്ടാം ഭാഗം നടക്കാത്തതിന്റെ കാരണമാണ് അദ്ദേഹം തുറന്ന് പറയുന്നത്. ദശരഥത്തിന്റെ രണ്ടാം ഭാഗം നടക്കാത്തതിന്റെ കാരണം മോഹൻലാലിന്റെ പിന്തുണ ഇല്ലാത്തത് കൊണ്ടാണെന്നാണ് സിബി മലയിൽ പറഞ്ഞത്.
Also Read: ‘ഗണപതി ബപ്പാ മോറിയ’: വിനായക ചതുർത്ഥി ആശംസകളുമായി മോഹൻലാൽ
സിബി മലയിലിന്റെ വാക്കുകൾ:
എനിക്കേറ്റവും കൂടുതൽ നഷ്ട്ബോധമുണ്ടാക്കിയതും ചെയ്യണം എന്ന് ആഗ്രഹിച്ചതും ദശരഥത്തിന്റെ രണ്ടാം ഭാഗമാണ്. ദശരഥത്തിന്റെ രണ്ടാം ഭാഗത്തിന്റെ കഥയുമായി നിരവധി പേർ എന്നെ സമീപിച്ചിട്ടുണ്ട്. ദശരഥത്തിന്റെ തുടർച്ച എന്ന രീതിയിൽ ഹേമന്ത് കുമാർ എഴുതിയ കഥയാണ് ഇതിൽ എനിക്കിഷ്ട്ടപ്പെട്ടതും ചെയ്യണമെന്ന് ആഗ്രഹിച്ചതും.
ലാലിനോട് ഞാൻ ഈ കാര്യം പറഞ്ഞപ്പോൾ എനിക്ക് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഒരു സപ്പോർട്ടും കിട്ടിയില്ല. നെടുമുടി ചേട്ടനും ഈ സിനിമ ചെയ്യണം എന്ന് ഏറെ ആഗ്രഹിച്ചിരുന്നു. വേണു ചേട്ടന് കഥ അറിയാമായിരുന്നു. അദ്ദേഹം വേണമെങ്കിൽ ലാലിനോട് സംസാരിക്കാം എന്ന് പറഞ്ഞു. ലാലിനെ പറഞ്ഞു ബോധ്യപ്പെടുത്തുകയല്ല സ്വയം ബോധ്യപ്പെടുകയാണ് വേണ്ടത് എന്ന് ഞാനാണ് അദ്ദേഹത്തോട് പറഞ്ഞത്. ഞാനതിനുള്ള ശ്രമങ്ങൾ നടത്തി പക്ഷെ അത് സംഭവിച്ചില്ല.
Post Your Comments