BollywoodGeneralLatest NewsNEWS

യുവസേനാ നേതാവിന്റെ പരാതിയിൽ നടൻ കെആര്‍കെ അറസ്റ്റില്‍

സമൂഹമാധ്യത്തിലൂടെ സ്ഥിരമായി വിദ്വേഷ പ്രചരണം നടത്തുന്ന ആളാണ് കമല്‍

കെആര്‍കെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ബോളിവുഡ് നടനും നിര്‍മ്മാതാവും ട്രേഡ് അനലിസ്റ്റുമായ കമല്‍ ആര്‍ ഖാന്‍ അറസ്റ്റിലായി. മുംബൈ വിമാനത്താവളത്തില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു അറസ്റ്റ്. സോഷ്യൽ മീഡിയയിൽ സജീവമായ കെആര്‍കെയുടെ ട്വീറ്റുകൾ വിദ്വേഷ പരാമര്‍ശമടങ്ങിയവയാണ്. അത്തരം ചില ട്വീറ്റുകൾ ചൂണ്ടിക്കാട്ടി 202ൽ യുവസേനാ നേതാവ് രാഹുല്‍ കനല്‍ നൽകിയ പരാതിയിലാണ് നടപടി. മുംബൈയിലെ മലാഡ് പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

read also: മോഹൻലാൽ ഒഴിഞ്ഞു മാറി, ഇനി ലാലിനെ സമീപിക്കില്ല: സിബി മലയിൽ

സമൂഹമാധ്യത്തിലൂടെ സ്ഥിരമായി വിദ്വേഷ പ്രചരണം നടത്തുന്ന ആളാണ് കമല്‍ എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്‍റെ പരാതി. ‘ദേശ് ദ്രോഹി എന്ന സിനിമയിലൂടെയാണ് കമാല്‍ ബോളിവുഡിലേക്ക് എത്തിയത്. ആ പേര് പോലെ തന്നെയാണ് അദ്ദേഹത്തിന്‍റെ പെരുമാറ്റവും. ലോകം മുഴുവന്‍ മഹാമാരി വ്യാപിക്കുമ്പോളും ഇത്തരത്തില്‍ വിദ്വേഷം പ്രചരിപ്പിക്കുന്ന ഒരാളുടെ മാനുഷികത എനിക്ക് മനസിലാവുന്നില്ല. ഈ വ്യക്തി രാജ്യത്ത് ഇല്ല എന്നത് വ്യക്തമാണ് ഐപിസി 505, 504, 501, 188, 117, 121, 153 (എ) വകുപ്പുകള്‍ പ്രകാരം ഇദ്ദേഹത്തിനെതിരെ കേസ് എടുക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുന്നു,’ രാഹുൽ പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button