
കൊച്ചി: ‘എൽസമ്മ എന്ന ആൺകുട്ടി’ എന്ന ആദ്യ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് ആന്‍ ആഗസ്റ്റിന്. ചുരുങ്ങിയ കാലയളവിനുള്ളില്‍ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരം 2017ല്‍ പുറത്തിറങ്ങിയ ആന്തോളജി ചിത്രം സോളോയിലാണ് അവസാനമായി അഭിനയിച്ചത്. ഇപ്പോള്‍ ഇതാ അഞ്ച് വര്‍ഷത്തെ ഇടവേയ്ക്ക് ശേഷം മലയാള സിനിമയിലേയ്ക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് ആന്‍ അഗസ്റ്റിന്.
പ്രശസ്ത സാഹിത്യകാരന് എം. മുകുന്ദന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന ചിത്രത്തിലൂടെയാണ് ആന്‍ അഗസ്റ്റിന് തിരിച്ചെത്തുന്നത്. സുരാജ് വെഞ്ഞാറമ്മൂടാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. കൈലാഷ്, ജനാര്ദ്ദനന്, സ്വാസിക വിജയ്, ദേവി അജിത്ത്, നീന കുറുപ്പ്, മനോഹരി ജോയ്, ബേബി അലൈന ഫിദല്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ പോസ്റ്റര്‍ നടന് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു.
‘കാലം നീതിപുലർത്തുകയാണ്, വ്യക്തിത്വം വിട്ടൊന്നും ചെയ്തിട്ടില്ല’: വിനയൻ
ഛായാഗ്രഹണം – അഴകപ്പന്‍, സംഗീതം – ഔസേപ്പച്ചന്. എഡിറ്റിംഗ് – അയൂബ് ഖാന്, പ്രൊഡക്ഷന്‍ കണ്ട്രോളര് – ഷാജി പട്ടിക്കര, കലാസംവിധാനം – ത്യാഗു തവനൂര്‍, മേക്കപ്പ് – റഹിം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം – നിസാര്‍ റഹ്മത്ത്, സ്റ്റില്‍സ് – അനില്‍ പേരാമ്പ്ര, പരസ്യകല – ആന്റണി സ്റ്റീഫന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ജയേഷ് മൈനാഗപ്പള്ളി, അസോസിയേറ്റ് ഡയറക്ടര്‍ – ഗീതാഞ്ജലി ഹരികുമാര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – നസീര്‍ കൂത്തുപറമ്പ്, പിആര്‍ഒ – പി.ആര്. സുമേരന്‍.
Post Your Comments