നഗ്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കേസിൽ നടൻ രൺവീർ സിംഗ് പൊലീസ് സ്റ്റേഷനിൽ ഹാജരായി. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് നടൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായത്. പൊലീസ് നടന്റെ മൊഴി രേഖപ്പടുത്തകയും ചെയ്‍തു. പല തവണ പൊലീസ് നോട്ടീസ് അയച്ചതിനെ തുടർന്നാണ് ഇന്ന് രൺവീർ സിംഗ് ഹാജരായത്.
അടുത്തിടെയാണ് രൺവീർ നഗ്‌ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഇത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. എൻജിഒ ഭാരവാഹിയും, ഒരു ഒരു വനിതാ അഭിഭാഷകയുമാണ് രൺവീർ സിങിനെതിരെ പൊലീസിൽ പരാതി നൽകിയത്.
വിഷയത്തിൽ നടനെ പിന്തുണച്ചും വിമർശിച്ചും പലരും രംഗത്തെത്തി. ഒരു സ്ത്രീയാണ് ഇത്തരത്തിൽ ഫോട്ടോഷൂട്ട് നടത്തിയതെങ്കിൽ നിങ്ങളുടെ മനോഭാവം ഇങ്ങനെയായിരിക്കുമോ എന്ന് ചോദിച്ച് തൃണമൂൽ കോൺഗ്രസ് എംപിയും ബംഗാളി നടിയുമായ മിമി ചക്രവർത്തിയും രംഗത്തെത്തിയിരുന്നു.
താനും നഗ്ന ഫോട്ടോ ഷൂട്ടിന് തയ്യാറാണെന്നായിരുന്നു രൺവീറിന് പിന്തുണയറിയിച്ച് വിജയ് ദേവരകൊണ്ട പറഞ്ഞത്. രൺവീർ ചെയ്തതിൽ താൻ തെറ്റൊന്നും കാണുന്നില്ല എന്നും എഫ്ഐആർ ഫയൽ ചെയ്തവർക്ക് കാര്യമായ ജോലി ഒന്നുമില്ലാത്തത് കൊണ്ടായിരിക്കാം ഇത്തരമൊരു പരാതി എന്നുമായിരുന്നു വിദ്യാ ബാലൻ പ്രതികരിച്ചത്.
Post Your Comments