പൃഥ്വിരാജ്, നയൻതാര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോൾഡ്. ഏഴു വർഷങ്ങൾക്കു ശേഷം അൽഫോൺസ് പുത്രൻ സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വലിയ താരനിര അണിനിരക്കുന്ന ചിത്രം റിലീസിനൊരുങ്ങുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.
ഇപ്പോളിതാ, ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ് ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഗോൾഡ് തീർത്തും ഒരു അൽഫോൺസ് പുത്രൻ സിനിമയായിരിക്കും എന്നും എല്ലാ അഭിനേതാക്കളും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാൻ ഉള്ള ആഗ്രഹം മൂലമാണ് ചിത്രത്തിന്റെ ഭാഗമായതെന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്.
Also Read: ‘രാമസേതു ചരിത്രം വളച്ചൊടിക്കുന്നു’: അണിയറ പ്രവർത്തകർക്കെതിരെ സുബ്രമണ്യൻ സ്വാമി
‘ഞങ്ങൾ കാസ്റ്റ് ലിസ്റ്റ് എഴുതുമ്പോൾ പിഡിഎഫിൽ ഒരു പേജിൽ ഒതുങ്ങുന്നില്ലായിരുന്നു. ആരോട് ചോദിച്ചാലും ഇതൊരു അൽഫോൺസ് പുത്രൻ സിനിമ എന്നേ പറയൂ. ഏഴ് വർഷങ്ങൾക്ക് ശേഷം ഇതുപോലൊരു സംവിധായകനെ തിരിച്ചുകൊണ്ടുവരാൻ സാധിച്ചു എന്നതാണ് എന്റെ ഏറ്റവും വലിയ നേട്ടം. സിനിമയിൽ അഭിനയിച്ച എല്ലാവരും അൽഫോൺസിനൊപ്പം വർക്ക് ചെയ്യാൻ അതിയായ ആഗ്രഹമുള്ളവരാണ്. ആ സിനിമ കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും, വെറും 30 സെക്കന്റ് മാത്രമുള്ള സീനിൽ പോലും മുൻനിര നടനാണ് വന്നു അഭിനയിച്ചിരിക്കുന്നത്. അൽഫോൺസിന്റെ പടം എന്ന് കേൾക്കുമ്പോൾ തന്നെ അവരൊക്കെ ഓക്കേ പറയും. അതാണ് ആ സംവിധായകന്റെ വിജയം’, പൃഥ്വിരാജ് പറഞ്ഞു.
Post Your Comments