![](/movie/wp-content/uploads/2022/08/befunky-collage_1200x900xt.webp)
സിജു വിൽസണെ നായകനാക്കി വിനയൻ സംവിധാനം ചെയ്യുന്ന ‘പത്തൊൻപതാം നൂറ്റാണ്ടി ‘ന്റെ ട്രെയിലർ ഒരു കോടി യൂട്യൂബ് വ്യൂസ് പിന്നിട്ടു. ആഗസ്റ്റ് 20ന് ഇറങ്ങിയ ട്രെയിലർ പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ട്രെയിലർ റിലീസ് ചെയ്ത് ഏഴു ദിവസം കൊണ്ടാണ് ഒരു കോടി എന്ന സംഖ്യ പിന്നിട്ടത്.
സെപ്റ്റംബർ 8നാണ് സിനിമ റിലീസിനെത്തുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് സിനിമ നിർമ്മിക്കുന്നത്. കേന്ദ്ര കഥാപാത്രമായ ആറാട്ടുപുഴ വേലായുധ പണിക്കരായാണ് സിജു വിൽസൺ ചിത്രത്തിൽ എത്തുന്നത്. വിനയൻ തന്നെയാണ് തിരക്കഥയെഴുതിയിരിക്കുന്നത്. വി സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ് സഹ നിർമ്മാതാക്കൾ. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രൻ സംഗീതം പകർന്ന ‘പത്തൊമ്പതാം നൂറ്റാണ്ടി’ന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് തമിഴിലെ പ്രമുഖ സംഗീതജ്ഞൻ സന്തോഷ് നാരായണനാണ്.
Also Read: ജവാനിലെ വില്ലനാകാൻ വിജയ് സേതുപതി വാങ്ങുന്നത് കോടികൾ: നടന് പ്രതിഫലമായി ലഭിക്കുന്ന ഏറ്റവും വലിയ തുക
കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, വിഷ്ണു വിനയൻ, ടിനിടോം , ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോക്ടർ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.
Post Your Comments