നിരവധി ശക്തമായ സ്ത്രീകഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ നടിയാണ് രമ്യ കൃഷ്ണൻ. മലയാള സിനിമയിലും രമ്യ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യയിൽ നിരവധി ആരാധകരാണ് താരത്തിനുള്ളത്. വിജയ് ദേവരകൊണ്ട നായകനായെത്തിയ ലൈഗർ ആണ് താരത്തിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം.
ഇപ്പോളിതാ, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രമ്യ ബോളിവുഡ് സിനിമകളെ കുറിച്ച് പറഞ്ഞ കാര്യമാണ് ശ്രദ്ധേയമാകുന്നത്. തെന്നിന്ത്യയെ അപേക്ഷിച്ച് ബോളിവുഡില്‍ സിനിമകള്‍ വിജയിക്കുന്നില്ലെന്നാണ് രമ്യ പറയുന്നത്. തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെടുന്നതിനാല്‍ ബോളിവുഡ് സിനിമകള്‍ക്ക് വേണ്ടി തെലുങ്ക് സിനിമ ഇന്‍ഡസ്ട്രി ഉപേക്ഷിക്കാന്‍ ധൈര്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
Also Read: ചാക്കോച്ചൻ – അരവിന്ദ് സ്വാമി കൂട്ടുകെട്ട്: ‘ഒറ്റി’ലെ പുതിയ ഗാനം എത്തി
രമ്യ കൃഷ്ണന്റെ വാക്കുകൾ:
തെന്നിന്ത്യയെ അപേക്ഷിച്ച് ബോളിവുഡില്‍ സിനിമകള്‍ വിജയിക്കുന്നില്ല. തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെടുന്നതിനാല്‍ ബോളിവുഡ് സിനിമകള്‍ക്ക് വേണ്ടി തെലുങ്ക് സിനിമ ഇന്‍ഡസ്ട്രി ഉപേക്ഷിക്കാന്‍ ധൈര്യമില്ല. ഒരു നിശ്ചിത ഇന്‍ഡസ്ട്രിയില്‍ നിരവധി സിനിമകള്‍ ചെയ്യണമെങ്കില്‍ വിജയ ചിത്രങ്ങള്‍ ഉണ്ടാകണം. അത് ബോളിവുഡ് ഇന്‍ഡസ്ട്രിയില്‍ സംഭവിക്കുന്നില്ല. തെലുങ്ക് സിനിമകള്‍ ചെയ്യുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അര്‍ഹിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ അവസരം ലഭിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടയാണ്.
Post Your Comments