CinemaGeneralIndian CinemaLatest NewsMollywood

ഇത് ഡോക്ടർമാരുടെ സിനിമ, റിലീസിന് മുൻപേ ലോക റെക്കോർഡ്: ബിയോണ്ട് ദ സെവൻ സീസ് തിയേറ്ററിൽ

ക്യാമറയ്ക്കു മുന്നിലും പിന്നിലും ഡോക്ടർമാർ അണിനിരന്ന  ബിയോണ്ട് ദ സെവൻ സീസ് എന്ന ചിത്രം തിയേറ്ററുകളിലെത്തി. പ്രതീഷ് ഉത്തമൻ, ഡോക്ടർ സ്‌മൈലി ടൈറ്റസ് എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ചിത്രം ഡോക്ടർ ടൈറ്റസ് പീറ്ററാണ് നിർമ്മിച്ചത്. റിലീസിന് മുൻപേ തന്നെ ലോക റെക്കോർഡ് സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച സിനിമയാണിത്. അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ആണ് ചിത്രം ഇടം നേടിയത്. ഏറ്റവുമധികം ഡോക്ടർമാർ അണിയറയിൽ പ്രവർത്തിച്ച ചലച്ചിത്രം എന്ന പ്രത്യേകതയാണ് ചിത്രത്തിന്റെ നേട്ടത്തിന് കാരണം.

ഇരുപത്തിയാറ് ഡോക്ടർമാരാണ് ചിത്രത്തിൻ്റെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്. ഫാന്റസി – ഹൊറർ – മിസ്റ്ററി ഗണത്തിൽപ്പെടുന്ന ചിത്രമാണിത്. കേരളത്തിലും അയർലാൻഡിലുമായി ബന്ധിക്കപ്പെട്ടുകിടക്കുന്ന 400 വർഷത്തെ ചരിത്രമുള്ള പുനർജന്മത്തിന്റെയും നിഗൂഢശക്തികളുടെയും ഇടയിൽ അകപ്പെടുന്ന ഒരു പതിനഞ്ച് വയസുകാരന്റെ ജീവിതമാണ് സിനിമ പറയുന്നത്.

Also Read: സസ്പെൻസ് നിറച്ച് ‘റോഷാക്ക്’, മേക്കിങ് വീഡിയോ എത്തി, ട്രെയ്‍ലർ സെപ്റ്റംബറിൽ

പീറ്റർ ടൈറ്റസ്, ഡോക്ടർ പ്രശാന്ത് നായർ, ഡോക്ടർ സുധീന്ദ്രൻ, കിരൺ അരവിന്ദാക്ഷൻ, വേദ വൈഷ്ണവി, സാവിത്രി ശ്രീധരൻ, ഡോക്ടർ ഹൃദ്യ മേരി ആന്റണി, ആതിര പട്ടേൽ, സിനോജ് വർഗീസ്, ഡോക്ടർ ഗൗരി ഗോപൻ, ജെറിൻ ഷാജൻ എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ.

 

shortlink

Related Articles

Post Your Comments


Back to top button