കൊച്ചി: നടൻ സുകുമാരനെക്കുറിച്ചുള്ള തന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ബാലചന്ദ്രമേനോന്‍. സുഹൃത്തുക്കളായിരുന്ന താനും സുകുമാരനും തമ്മിൽ ഇടക്കാലത്തുണ്ടായ അകൽച്ചയെക്കുറിച്ച് കലാകൗമുദിയില്‍ എഴുതിയ ഓര്‍മ്മക്കുറിപ്പിലാണ് ബാലചന്ദ്രമേനോൻ മനസ് തുറന്നത്.
ബാലചന്ദ്ര മേനോന്റെ വാക്കുകൾ ഇങ്ങനെ;
‘ഒരിക്കല്‍ സുകുമാരന്‍ എന്നില്‍ നിന്നും ഒന്നകന്നു. പണമിടപാടുകളില്‍ മുഖം നോക്കാതെയുള്ള പെരുമാറ്റം എനിക്ക് കുറച്ച് വിഷമമുണ്ടാക്കി. ഞാന്‍ എന്റെ സിനിമകളില്‍ നിന്നും സുകുമാരനെ ഒഴിവാക്കി. അങ്ങനെയിരിക്കുമ്പോള്‍ ഒരിക്കല്‍ ട്രിവാന്‍ഡ്രം ക്ലബ്ബില്‍, ഞാന്‍ അച്ചുവേട്ടന്റെ വീട് എന്ന സിനിമയുടെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്. യാദൃശ്ചികമായിട്ട് അപ്പുറത്തെ കോട്ടേജില്‍ സുകുമാരനും സംവിധായകന്‍ മോഹനനുമൊക്കെ ചേര്‍ന്ന് ഒരു ചെറിയ പാര്‍ട്ടി നടത്തുകയാണ്. മല്ലികയുമുണ്ട്.
മലയാള സിനിമകൾ ഇഷ്ടമാണ്, രാജീവ് രവിയും ലിജോ ജോസ് പെല്ലിശ്ശേരിയും സ്വാധീനിച്ചു: പാ രഞ്ജിത്ത്
കുറച്ച് കഴിഞ്ഞപ്പോള്‍ സുകുമാരന്‍ കയറി വന്നു. ആശാനെ പുതിയ പടത്തിന്റെ എഴുത്താണോ? അതെ എഴുതിക്കൊണ്ടിരിക്കുകയാണ്. നമുക്ക് കഥാപാത്രമൊന്നുമില്ലേ ആശാനേ? കഥാപാത്രമൊക്കെയുണ്ട്. പക്ഷെ നിങ്ങള്‍ ആഗ്രഹിക്കുന്ന കാശൊന്നും കിട്ടില്ല. ഞാന്‍ കൊള്ളിച്ചു പറഞ്ഞതാണ്. ആശാന്‍ എനിക്ക് എന്തോ തരുമെന്ന് പറ. സുകുമാരനല്ല, ആ കഥാപാത്രത്തിനാണെങ്കില്‍, അത് ചെയ്യുന്ന ആളിന് ഞാന്‍ പതിനായിരം രൂപ കൊടുക്കും. ഞാന്‍ കരുതിയത് സുകുമാരന്‍ ഇട്ടേച്ചു പോകുമെന്നാണ്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. കുഴപ്പമില്ല ആശാനേ. നമുക്ക് ചെയ്തുകളയാം. എനിക്കു വിശ്വസിക്കാനായില്ല. പതിനായിരം രൂപയ്ക്ക് സുകുമാരന്‍ അഭിനയിക്കുമെന്നോ?
നമുക്ക് ചെയ്തുകളയാമെന്ന് എന്റെ തോളത്തു കൈ വച്ചു കൊണ്ട് സുകുമാരന്‍ മന്ദഹസിച്ചു. പട്ടിക്ക് ബിസ്‌ക്കറ്റ് വാങ്ങിക്കൊടുക്കാമല്ലോ ആശാനേ!. ഞാന്‍ അറിയാതെ പൊട്ടിച്ചിരിച്ചു.
ഒരാളിന്റെ അഹങ്കാരം താന്‍ ആദ്യമായി ആസ്വദിക്കുന്നത് അന്നാണ്. മിടുക്കന്‍! പട്ടിയ്ക്ക് ബിസ്‌ക്കറ്റ് വാങ്ങി കൊടുക്കാമല്ലോ എന്ന്.’
Post Your Comments