CinemaGeneralIndian CinemaLatest NewsMollywood

‘സംഭവ ബഹുലമായ ഒരു ദിവസം, സമ്മർദ്ദങ്ങൾക്കിടയിലും മമ്മൂക്ക വളരെ കൂൾ, മികച്ച നിമിഷങ്ങൾ’: കുറിപ്പുമായി സുജിത്ത് വാസുദേവ്

എം ടി വാസുദേവൻ നായരുടെ ചെറുകഥകൾ ആസ്പദമാക്കി ആന്തോളജി അണിയറയിൽ ഒരുങ്ങുകയാണ്. ഇതിൽ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’. ശ്രീലങ്ക ആയിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷൻ. സുജിത് വാസുദേവും പ്രശാന്ത് രവീന്ദ്രനുമാണ് സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

ഇപ്പോളിതാ, ചിത്രത്തിന്റെ ശ്രീലങ്കൻ ചിത്രീകരണത്തെക്കുറിച്ച് ഛായാഗ്രാഹകൻ സുജിത് വാസുദേവ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ‘എനിക്ക് ശ്രീലങ്കയിലെ സംഭവ ബഹുലമായ ഒരു ദിവസമായിരുന്നു അത്. കടുഗണ്ണാവ ദിനങ്ങൾ. ജോലിയുടെ സമ്മർദ്ദങ്ങൾക്കിടയിലും മമ്മൂക്ക വളരെ കൂൾ ആയിരുന്നു. മമ്മൂക്ക, ശങ്കർ രാമകൃഷ്ണൻ, കലാസംവിധായകൻ പ്രശാന്ത് മാധവ് ഇവർക്കെല്ലാം ഒപ്പമുള്ള നിമിഷങ്ങൾ മികച്ചതായിരുന്നു’, സുജിത് വാസുദേവ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Also Read: ലാല്‍ സിംഗ് ഛദ്ദയുടെ ബോക്സ് ഓഫീസ് തകര്‍ച്ച: മോഗുളിന്‍റെ നിര്‍മ്മാണത്തില്‍ നിന്നും നിര്‍മ്മാതാക്കള്‍ പിന്മാറി

എം ടിയുടെ ആത്മകഥാംശം നിറഞ്ഞ കഥയാണ് ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’. വിനീത്, അനുമോൾ, മൂർ, സാവിത്രി ശ്രീധരൻ തുടങ്ങിയവരാണ് സിനിമയിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button