ആമിര്‍ ഖാൻ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മോഗുളിന്‍റെ നിര്‍മ്മാണത്തില്‍ നിന്നും നിര്‍മ്മാതാക്കള്‍ പിന്മാറി. ടി സിരീസ് സ്ഥാപകന്‍ ഗുല്‍ഷന്‍ കുമാറിന്‍റെ ബയോപിക് ആണ് ചിത്രമെന്നായിരുന്നു നേരത്തെ എത്തിയ റിപ്പോര്‍ട്ടുകള്‍. ടി സിരീസ് തന്നെയാണ് ഈ പ്രോജക്റ്റിനു പിന്നിലുള്ളത്. എന്നാല്‍, ലാല്‍ സിംഗ് ഛദ്ദയുടെ ബോക്സ് ഓഫീസ് തകര്‍ച്ച മോഗുള്‍ ഉടന്‍ നിര്‍മ്മിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ടി സിരീസിനെ എത്തിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബോളിവുഡിന് സമീപ വര്‍ഷങ്ങളില്‍ തന്നെ ഏറ്റവുമധികം പ്രതീക്ഷയുണ്ടായിരുന്ന ചിത്രമായിരുന്നു ലാല്‍ സിംഗ് ഛദ്ദ. പക്ഷേ ആദ്യ ദിനത്തില്‍ തന്നെ നെഗറ്റീവ് റിവ്യൂ പബ്ലിസിറ്റിയാണ് ചിത്രത്തിന് ലഭിച്ചത്. ഫലം ബോക്സ് ഓഫീസ് ദുരന്തം. ലാല്‍ സിംഗ് ഛദ്ദയുടെ ആദ്യവാര ഇന്ത്യന്‍ കളക്ഷന്‍ 49 കോടിയായിരുന്നു. ചിത്രം നേരിട്ട വന്‍ പരാജയമാണ് മോഗുളിന്‍റെ നിര്‍മ്മാണത്തില്‍ നിന്നും നിര്‍മ്മാതാക്കള്‍ പിന്മാറിയതെന്ന് റിപ്പോർട്ട്.
Read Also:- വിക്രവും ആദിത്യനും വീണ്ടുമെത്തുന്നു: രണ്ടാം ഭാഗം ആലോചനയിലെന്ന് ലാൽ ജോസ്
ലാല്‍ സിംഗ് ഛദ്ദയ്ക്കു ശേഷം ആമിര്‍ ഖാന്‍ അടുത്തതായി ചെയ്യാനിരുന്ന പ്രോജക്റ്റാണ് മോഗുൾ. സുഭാഷ് കപൂറിനെയാണ് ചിത്രത്തിന്‍റെ സംവിധായകനായി നിശ്ചയിച്ചിരുന്നത്. നിലവില്‍ അക്ഷയ് കുമാര്‍ നായകനാവുന്ന ജോളി എല്‍എല്‍ബി 3യുടെ പ്രീ പ്രൊഡക്ഷനിലേക്ക് കടന്നിരിക്കുകയാണ് സുഭാഷ് കപൂർ.
Post Your Comments