വിജയ് ദേവരകൊണ്ടയെ കേന്ദ്ര കഥാപാത്രമാക്കി പുരി ജഗന്നാഥ് ഒരുക്കുന്ന ചിത്രമാണ് ലൈഗർ. മുംബൈയിലെ തെരുവുകളിൽ ജനിച്ചു വളർന്ന് ഒടുവിൽ ലോക മികസഡ് മാർഷൽ ആർട്സ് കിക്ക് ബോക്സിംഗ് ചാമ്പ്യനായി മാറുന്ന ഒരു മനുഷ്യന്റെ കഥയാണ് ചിത്രം പറയുന്നത്. അനന്യ പാണ്ഡെയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രമ്യാ കൃഷ്ണൻ, റോണിത് റോയ്, വിഷു റെഡ്ഡി, മകരന്ദ് ദേശ്പാണ്ഡെ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അതിഥി താരമായി ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തിൽ എത്തുന്നുണ്ട്.
Also Read: നടി നഗ്മക്ക് യുഎഇ ഗോൾഡൻ വിസ: നന്ദി അറിയിച്ച് താരം
ഇപ്പോളിതാ, മൈക്ക് ടൈസണോടൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് വിജയ് ദേവരകൊണ്ട. മൈക്ക് ടൈസണോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് മികച്ച അനുഭവമായിട്ടാണ് കാണുന്നതെന്നും വളരെ നല്ല മനുഷ്യനാണ് അദ്ദേഹമെന്നുമാണ് വിജയ് പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.
വിജയ് ദേവരകൊണ്ടയുടെ വാക്കുകൾ:
മൈക്ക് ടൈസണോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് മികച്ച അനുഭവമായിട്ടാണ് കാണുന്നത്. വളരെ നല്ല മനുഷ്യനാണ് അദ്ദേഹം. സെറ്റിലെത്തി മൈക്ക് ടൈസണെ കണ്ടപ്പോൾ വിഷമിച്ചു. അദ്ദേഹത്തിന്റെ ഉറച്ച ശരീരവും കൈകളും കാലുകളും കണ്ടപ്പോൾ ഭയം തോന്നി. ഫൈറ്റ് റിഹേഴ്സൽ ചെയ്യുന്നതിനിടെ അബദ്ധത്തിൽ ഒരു അടി മുഖത്ത് കിട്ടി. തല പൊട്ടി പോകുന്നത് പോലെയാണ് തോന്നിയത്. ഒരു ദിവസം മുഴുവൻ മൈഗ്രേൻ ആയിരുന്നു. അടി കൊണ്ട് ബോധം പോയില്ലെങ്കിലും ശരീരം തളർന്ന് പോകുന്നത് പോലെയാണ് തോന്നിയത്.
Post Your Comments