
തെന്നിന്ത്യൻ സിനിമ ലോകത്ത് നിരവധി ആരാധകരുള്ള താരമാണ് പ്രിയാമണി. ബോളിവുഡ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോളിതാ, പ്രിയാമണിയെ കുറിച്ച് സംവിധായകൻ ലാൽ ജോസ് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നുത്. പ്രിയാമണിയുടെ ആദ്യസിനിമ ആകേണ്ടിയിരുന്നത് ചാന്ത്പൊട്ട് ആയിരുന്നുവെന്നും താൻ കണ്ടുവച്ചിരുന്ന നടിയായിരുന്നു പ്രിയാമണി എന്നുമാണ് ലാൽ ജോസ് പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
പ്രിയാമണിയുടെ ആദ്യസിനിമ ആകേണ്ടിയിരുന്നത് ചാന്ത്പൊട്ട് ആയിരുന്നു. ഞാൻ കണ്ടുവച്ചിരുന്ന നടിയായിരുന്നു അവർ. ചാന്ത്പൊട്ട് ഷൂട്ടിങ് ഒരു വർഷം മുമ്പ് തന്നെ തുടങ്ങേണ്ടതായിരുന്നു. ആ സമയത്ത് ഞാൻ കണ്ടെത്തിയ നായികയായിരുന്നു പ്രിയാമണി. മദ്രാസിലെ എന്റെ ഫ്ലാറ്റിൽ പ്രിയാമണി വരികയും ഞങ്ങൾ സംസാരിക്കുകയും ചെയ്തതാണ്. അവർ പനിയായി ഹോസ്പിറ്റലിൽ അഡ്മിറ്റായിട്ടിരിക്കുന്ന സ്ഥലത്ത് നിന്നും ഡോക്ടർമാർ അറിയാതെ ഇറങ്ങി വന്നിട്ടാണ് എന്നെ കണ്ടത്.
എൽസമ്മ എന്ന ആൺകുട്ടിയിലേക്കും പ്രിയാമണിയെ ഫൈനലൈസ് ചെയ്തതായിരുന്നു. എന്നാൽ, അവരുടെ ഡേറ്റും സാലറിയും അങ്ങനെ എന്തെക്കെയോ കാരണങ്ങളാൽ അത് നടന്നില്ല. അങ്ങനെയാണ് ആൻ അഗസ്റ്റിൻ വരുന്നത്. ചാന്ത്പൊട്ടിൽ ഗോപിക വരുന്നതും എൽസമ്മയിൽ ആൻ അഗസ്റ്റിൻ വരുന്നതും പ്രിയാമണി കാരണമാണ്.
Post Your Comments